
കുമരകത്ത് നിയന്ത്രണം വിട്ട ബൈക്കും കാറും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു: ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: നിയന്ത്രണം വിട്ട ബൈക്കും കാറും കൂട്ടിയിടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പുത്തനങ്ങാടി പുത്തൻ പറമ്പിൽ അനഘ അജയനാ (16) ണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന താഴത്തങ്ങാടി സ്വദേശി അനിരുദ്ധ് (22) പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കുമരകം കൈപ്പുഴ മുട്ട് ഭാഗത്തായിരുന്നു സംഭവം. ഇരുവരും സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം നഷ്ടമായി എത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു പേരും റോഡിൽ തെറിച്ചു വീണു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് രണ്ടു പേരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. അനഘയുടെ അമ്മ കുമരകം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് ആഷയാണ്.
അപകടത്തിൽ പരിക്കേറ്റ അനിരുദ്ധിന്റെ കാൽ ഒടിഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.