കുമരകത്ത് മത്സ്യ തൊഴിലാളികളുടെ വള്ളങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്: കരീത്ര സോണിക്കാണ് പരിക്കേറ്റത്

Spread the love

 

കുമരകം : ജെട്ടി തോട്ടിൽ വെച്ച് മത്സ്യ തൊഴിലാളികളുടെ വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. കുമരകം മൂന്നാം വാർഡിൽ കരീത്രച്ചിറയിൽ കുഞ്ഞച്ചൻ്റെ മകൻ സോണിക്കാണ് പരിക്ക്.

video
play-sharp-fill

കഴുക്കോൽ സോണിയുടെ കാലിൻ്റെ തുടയിൽ കൊണ്ട് കയറി നല്ല മുറിവേറ്റിട്ടുണ്ട്.ഇന്നലെ വൈകുന്നേരമാണ് സംഭവം.

കായലിലേക്ക് പോയ സോണിയുടെ വള്ളവുമായി എതിർ ദിശയിൽ വന്ന വള്ളം കുട്ടിയിടിക്കുകയായിരുന്നു. രണ്ട് വള്ളങ്ങളും യമഹാ എൻജിൻ ഉപയോഗിച്ചാണ് ഓടിച്ചിരുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. അമരത്തിരുന്ന സോണിയുടെ തുടയിലേക്ക് കഴുക്കോൽ കുത്തികയറുകയായിരുന്നു എന്നാണ് വിവരം.

ഉടൻ തന്നെ കുമരകം എസ്.എച്ച്. മെഡിക്കൽ സെൻ്ററിൽ സോണിയെ എത്തിച്ചു. അവിടുത്തെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.