വോൾട്ടേജ് കുറയുന്നു: കറന്റ് ചാർജിന് കുറവില്ല: കുമരകത്ത് നട്ടം തിരിഞ്ഞ് നാട്ടുകാർ

Spread the love

 

സ്വന്തം ലേഖകൻ
കുമരകം: വൈദ്യുതി വോൾട്ടേജ് കുറയുന്നതുമൂലം ദുരിതം അനുഭവിച്ച് കുമരകം നിവാസികൾ. കുമരകത്തെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ കുറേ മാസങ്ങളായി വോൾട്ടേജ് കുറയുന്നു എന്ന പരാതി നാട്ടുകാർ ആരോപിക്കുന്നു.വേനൽചൂട് കടുക്കുന്ന സാഹചര്യത്തിൽ പകൽ സമയത്തും വോൾട്ടേജ് ക്ഷാമം ജനങ്ങളെ ദുരിതത്തിലാക്കുന്നു.

video
play-sharp-fill

നവജാത ശിശുക്കളും കിടപ്പ് രോഗികളും ഉൾപ്പെടെ നിരവധി ആളുകളാണ് ദുരിതം അനുഭവിക്കുന്നത്. വോൾട്ടേജ് കുറയുന്നതുമൂലം ഫാനും മറ്റ് വൈദ്യുത ഉപകരണങ്ങളും കാര്യക്ഷമമായി പ്രവർത്തിക്കാൻ സാധിക്കാത്തതാണ് ഈ ദുരിതത്തിന് കാരണം. രാത്രികാലങ്ങളിൽ വൈദ്യുതി വിളക്കുകൾ പോലും വോൾട്ടേജ് കുറവായതിനാൽ മിന്നാമിനുങ്ങിൻ്റെ വെളിച്ചത്തിലാണ് പ്രകാശിക്കുന്നത് എന്നും നാട്ടുകാർ ആരോപിക്കുന്നു.

ചൂളഭാഗം, പള്ളിച്ചിറ, കണ്ണാടിച്ചാൽ, ഇടവട്ടം, ബസാർ, അട്ടിപ്പീടിക, എമ്പാക്കൾ, എട്ടങ്ങാടി, മേലേക്കര, നാലുപങ്ക് , തുടങ്ങി കുമരകത്തെ വിവിധ പ്രദേശങ്ങളിൽ നിന്നും ആളുകൾ വോൾട്ടേജ് കുറയുന്നു എന്ന് പരാതി ഉന്നയിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വിഷയത്തിൽ കുമരകം ബസാർ എംബാക്കൽ ഭാഗങ്ങളിലെ ജനങ്ങൾ പരാതി നൽകി പ്രക്ഷോഭവുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ്.

എത്രയും വേഗത്തിൽ ബന്ധപ്പെട്ട അധികാരികൾ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നും വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.