പാടശേഖര സമിതിയുടെ അനാസ്ഥ മൂലം വെള്ളപ്പൊക്കം: നാട്ടുകാർ പോലീസിൽ പരാതിനൽകി; കുമരകം മൂലേപ്പാടം പുറം ബണ്ടിലെ താമസക്കാരാണ് പരാതിക്കാർ.

Spread the love

കുമരകം : കുമരകം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ഉൾപ്പെട്ട് വരുന്ന മൂലേപ്പാടം തെക്കേ ബ്ലോക്ക്‌ പാടശേഖരത്തിന്റെ പുറമ്പണ്ടിൽ താമസിക്കുന്ന ഇരുപത്തിയഞ്ചോളം കുടുംബങ്ങളെ വെള്ളപ്പൊക്കത്തിൽ ആക്കിയ പാടശേഖര സമിതിയുടെ അനാസ്ഥക്കെതിരെ കുമരകം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

video
play-sharp-fill

കൃഷി ഇല്ലാത്ത സമയങ്ങളിൽ പാടവരമ്പിന് മുകളിൽ വെള്ളം കയറ്റരുതെന്നുള്ള മാർഗ നിർദേശം ഉണ്ടെന്നിരിക്കെ പാടശേഖര സമിതിയും, ഫാം കമ്മിറ്റിയും തമ്മിലുള്ള തർക്കത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി പുറംബണ്ടിൽ ആകെ മനുഷ്യ നിർമിത വെള്ളപ്പൊക്കത്തിൽ ആണ്.

അത് മൂലം വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനോ, ശുചീമുറികൾ ഉപയോഗിക്കുവാനോ പറ്റാത്ത അവസ്ഥയിൽ ആണ് ജനങ്ങൾ. കഴിഞ്ഞ ദിവസം കൂടിയ പാടശേഖര സമിതി പൊതുയോഗത്തിലും വെള്ളം വറ്റിക്കുന്ന കാര്യത്തിൽ തീരുമാനം ആകാഞ്ഞതിനെ തുടർന്നാണ് പ്രദേശ വാസികളുടെ പ്രതിനിധികളായ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജോ കുമ്പേലിത്തറ, ഷാജി കൊച്ചു പൂണിത്ര എന്നിവരും, ബിജെപി കുമരകം മണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് ശ്രീനിവാസൻ,അഡ്വ. ജോഷി ചീപ്പുങ്കൽ,ടി.എൻ ബൈജു, ജ്യോതി അനിൽ, വി.കെ സുനിത്, പഞ്ചായത്ത്‌ മെമ്പർ മാരായ വി.എൻ

ജയകുമാർ പികെ സേതു, ഷീമാ രാജേഷ്* എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളായ നൂറോളം പേര് ഒപ്പിട്ട് നൽകിയ പരാതി കുമരകം പോലിസ് സ്റ്റേഷനിൽ നൽകി.