പോള ശല്യം കൊണ്ട് പൊറുതി മുട്ടി കുമരകത്തുകാർ: ജെട്ടി തോട്ടിൽ ഗതാഗതം ദുഷ്ക്കരമായി

Spread the love

 

സ്വന്തം ലേഖകൻ
കുമരകം: കുമരത്തെ തോടുകളിൽ പോളയും പായലും നിറയുന്നു. തോട് സഞ്ചാരയോഗ്യമല്ലാതായി.
കായലിൽ വേലി കെട്ടിയിട്ടും കുമരകം ജെട്ടി തോട്ടിൽ പോളതിങ്ങി നിറഞ്ഞു. കായലിൽ പണിയെടുക്കുന്ന തൊഴിലാളികളും വിനോദസഞ്ചാര മേഖലയും ഇതോടെ പ്രതിസന്ധി നേരിടുകയാണ്.

video
play-sharp-fill

പോള കൂട്ടത്തിൽ അകപ്പെടുന്ന തൊഴിലാളികൾ കര പറ്റാൻ ഏറെ ക്ലേശിക്കുകയാണ്. വേലിയേറ്റവും വേലി ഇറക്കവും ഇല്ലെങ്കിലും ശക്തമായ കാറ്റടിക്കുന്നതാണ് പോളകയറി തോടുകൾ തിങ്ങി നിറയാൻ കാരണം. ജെട്ടി തോട്ടിലേക്കുള്ള പ്രവേശന കവാടത്തിൽ കായലിൻ്റെ ഇരുവശങ്ങളിലും കുറ്റിനാട്ടി നെറ്റ്

കെട്ടിയങ്കിലും പോളയെ തടഞ്ഞു നിർത്താനായില്ല. തണ്ണീർമുക്കം ബണ്ടിൻ്റെ ഷട്ടറുകൾ തുറന്നെങ്കിലെ പോള ശല്യത്തിന് പരിഹാരം ആകു. ശുപാർശ അനുസരിച്ച് കേവലം ഒരാഴ്ച കഴിഞ്ഞാൽ ബണ്ടിൻ്റെ ഷട്ടറുകൾ തുറക്കണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.എല്ലാവർഷവും ഡിസംബർ 15-ന് അടച്ച് മാർച്ച് 15 – ന് തന്നെ തുറക്കണമെന്നാണ് നിബന്ധന. ‘ എന്നാൽ ഇത് കടലാസിൽ മാത്രം ‘ ഒന്നും ഒന്നരയും മാസം കൂടി കഴിഞ്ഞേ ഷട്ടറുകൾ ഉയർത്തു. ഇത് കുട്ടനാടിൻ്റെ പരിസ്ഥിതിയെ ഏറെ ദോഷം ചെയ്യുന്നുണ്ട്. ഈ വർഷമെങ്കിലും ഷട്ടറുകൾ യഥാസമയം തുറന്ന് കുട്ടനാടനാടിനെ സംരക്ഷിക്കാൻ ആലപ്പുഴകളക്ടർ മുൻകൈയ്യെടുക്കണമെന്നാണ് കുമരകം നിവാസികളുടെ ആഗ്രഹം.