
കുമരകം : പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുമരകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും സായാഹ്ന ധർണയും നടത്തി.
ഇന്ത്യൻ ജനതയുടെ മൗലിക അവകാശത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന തരത്തിൽ ബിജെപി സർക്കാരിന്റെയും ഇലക്ഷൻ കമ്മീഷന്റെയും കള്ളക്കളികൾക്കെതിരെ കേന്ദ്ര പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന വോട്ടർ അധികാർ യാത്ര16 ദിവസത്തെ പര്യടനത്തിനുശേഷം സമാപിച്ചു.
ഇതിനോടനുബന്ധിച്ച് കുമരകം ചന്ത കവലയിൽ രാഹുൽ ഗാന്ധി നയിക്കുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും സായാഹ്ന ധരണയും നടത്തി. മണ്ഡലം പ്രസിഡണ്ട് സി ജെ സാബു അധ്യക്ഷത വഹിച്ചു എ വി തോമസ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആര്യപ്പള്ളി. രഘു അകവൂർ .കുഞ്ഞച്ചൻ വേലിത്തറ. പി എ ശശീന്ദ്രൻ കൊച്ചുമോൻ .സഞ്ജയ് മോൻ ആഞ്ഞിലിപ്പറമ്പിൽ കൊച്ചുമോൻ പൗലോസ് .സുരേന്ദ്രൻ.സ്മൃതികാന്ത് സ്രാമ്പിക്കൽ .ബാബു കരീത്ര .ഷാജി . സിനു വാര്യത്തു.
രാമചന്ദ്രൻ .മത്തച്ഛൻ മറുതച്ചിക്കൽ. പൗലോച്ചൻ. ശശി വല്യമ്മന്തറ. തോമസ്. ലാലു വടക്കത്ത് പഞ്ചായത്ത് അംഗങ്ങളായ അഡ്വ :പി കെ മനോഹരൻ .ജോഫി ഫെലിക്സ് എന്നിവർ സംസാരിച്ചു.