
സർക്കാർ സ്കൂളിൽ പഠിച്ച് അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയിലെ ഡയറക്ടറായി സേവനം അനുഷ്ടിക്കുന്ന മാത്യു ഉതുപ്പുമായി കുമരകം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ സംവാദം ശ്രദ്ധേയമായി
കുമരകം : കുമരകം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ യുവ ടൂറിസംക്ലബ്ബും വിമുക്തി ക്ലബ്ബും സംയുക്തമായി കുട്ടികൾക്കായി ‘വാക്ക് വിത്ത് എ സ്കോളർ’ എന്ന പരിപാടി സംഘടിപ്പിച്ചു.
സമൂഹത്തിൽ ഉന്നത പദവികളിൽ എത്തിയ പ്രമുഖ വ്യക്തിത്വങ്ങളുമായി കുട്ടികൾക്ക് നേരിൽ സംവദിക്കാനും അവരുടെ അനുഭവങ്ങൾ നേരിൽ മനസ്സിലക്കാനും ലക്ഷ്യം വച്ചുള്ള നൂതന പരിപാടിയാണിത്.
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും 1982 ഐ ഐ ടി മദ്രാസ്സിൽ പഠിച്ച് അമേരിക്കൻ സോഫ്റ്റ്‌വെയർ കമ്പനിയിലെ ഡയറക്ടറുമായി സേവനം അനുഷ്ടിക്കുന്ന മാത്യു ഉതുപ്പുമായിട്ടാണ് കുട്ടികൾ സംവദിച്ചത്
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിക്കാലത്തെ സ്കൂൾ ജീവിതവും പരിമിതമായിരുന്ന സ്കൂൾ അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിച്ച് പഠിച്ച് ഉന്നത നിലയിൽ എത്താൻ താൻ എടുത്ത പ്രയത്നങ്ങളും അദ്ദേഹം കുട്ടികളുമായി പങ്കു വച്ചു.
സ്കൂൾ പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ് യോഗത്തിൽ അധ്യക്ഷനായി. പ്രിൻസിപ്പൽ ബിയ ട്രീസ് മരിയ, ഹെഡ്‌മിസ്ട്രസ്സ് പി.എം.സുനിത, സ്റ്റാഫ് സെക്രട്ടറി ടി.ഒ.നിഷാന്ത്, അധ്യാപകരായ
ശ്രീകുമാർ, രവികണ്ണൻ, ശ്രീനിവാസ് മാധവൻ, ഗിരീഷ്, യുവ ടൂറിസം ക്ലബ് കോർഡിനേറ്റർ ടി.സത്യൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ബിബിൻ തോമസ്, ആഷാ ബോസ്സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.