video
play-sharp-fill

കുമരകം ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി

കുമരകം ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തി

Spread the love

 

സ്വന്തം ലേഖകൻ
കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം മേഘലാ ജോസഫ് കേക്ക് മുറിച്ച് ആഘോഷ പരിപാടികളുടെ ഉത്ഘാടനം നടത്തി. പി.റ്റി.എ പ്രസിഡൻ്റ് വി.എസ് സുഗേഷ് ക്രിസ്തുമസ് സന്ദേശം നൽകി.

പ്രിൻസിപ്പാൾ ബ്രിയാട്രീസ് മരിയ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ പൂജാ ചന്ദ്രൻ, ഹെഡ്മിസ്ട്രസ് പി.എം സുനിത, പി.റ്റി.എ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സമാധാനത്തിൻ്റെയും, സൗഹൃദത്തിൻ്റെയും സന്ദേശം പകരുന്ന തിരുപ്പിറവിയുടെ അനുസ്മരണയായി വിദ്യാർത്ഥികൾ മനാേഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കുകയും ക്രിസ്തുമസ് സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ച് രക്ഷാകർത്താക്കളിലൊരാളായ ജോയൻ ഒരു ക്രിസ്തുമസ് സമ്മാനം പ്രിൻസിപ്പാളിന് കൈമാറി. തുടർന്ന് വിദ്യാർത്ഥികളുടെ കരോൾ ഗാനങ്ങളും വിവിധ കലാപരിപാടികളും അരങ്ങേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group