സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുമരകത്ത് വിവരാവകാശ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

Spread the love

 

കോട്ടയം :ലീഗൽ സർവീസസ് അതോറിറ്റിയുടേയും കുമരകം ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ ലീഗൽ ലിറ്ററസി ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വിവരാവകാശ നിയമത്തിന്റെ പ്രാധാന്യം എന്ന വിഷയത്തിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പിടിഎ പ്രസിഡന്റ് വിഎസ് സുഗേഷ് ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ കോടതിയിലെ അഭിഭാഷകനായ അഡ്വ. മുഹമ്മദ് സിറാജ് ക്ലാസ്സെടുത്തു.

കുട്ടികൾക്ക് ചെറുപ്രായത്തിൽ തന്നെ നിയമ സാക്ഷരത ഉറപ്പുവരുത്തുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലാ ലീഗൽ സർവീസസ് സെക്രട്ടറിയും സബ് ജഡ്ജിയുമായ ജി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവീൺകുമാർ, ലീഗൽ സർവീസസ്സ് അതോറിറ്റി സെക്ഷൻ ഓഫീസർ ഇൻ ചാർജ് ആർ. അരുൺ കൃഷ്ണ, പ്രിൻസിപ്പൽമാരായ ബിയട്രീസ് മരിയ, എം എസ്സ് ബിജീഷ്, ഹെഡ്‌മിസ്ട്രസ് പി എം

സുനിത, ലീഗൽ ലിറ്ററസി കോഡിനേറ്റർമാരായ ടി സത്യൻ, ആഷാ ബോസ് ബിബിൻ തോമസ്, അധ്യാപകരായ കെ എസ്സ് വിജയകുമാർ, പി സി പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ്

ബോധവൽക്കരണ പരിപാടി നടത്തിയത്