
കുമരകം: വെള്ളക്കെട്ടിൽ വലഞ്ഞു നാട്ടുകാർ
കുമരകം വാർഡ് പതിനൊന്ന് എട്ടങ്ങാടി പ്രദേശത്തെ
നിവാസികളാണ് മഴ കനത്തതോടെ രൂപപ്പെട്ട
വെള്ളക്കെട്ടിൽ യാത്രാദുരിതംപേറി കഴിയുന്നത്.
മഴവെള്ളം ഒഴുകിപോകുവാൻ സാഹചര്യമില്ലാത്തതിനാൽ
വർഷങ്ങളായി ഇതേ അവസ്ഥ തുടരുന്നതായി നാട്ടുകാർ
പരാതിപ്പെടുന്നു.
വായനശാല പാലത്തിന് സമീപം സമാനമായ വെള്ളക്കെട്ട് മുൻപ് രൂപപെട്ടിരുന്നു പഞ്ചായത്ത് ഇടപെട്ട് പ്രശ്ന പരിഹാരം കാണാഞ്ഞതിനെതുടർന്ന് സമീപത്തെ ചില നാട്ടുകാർ ചേർന്ന് പിരിവെടുത്ത് മണ്ണിറക്കി റോഡിലെ വെള്ളക്കെട്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒഴിവാക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വന്തം വാർഡ് ആയിട്ടുപോലും യാതൊരു നടപടിയും വിഷയത്തിൽ ഇടപെടലോ ഉണ്ടായിട്ടില്ല എന്ന് നാട്ടുകാർ
ആരോപിക്കുന്നു. കുട്ടികൾ ഉൾപ്പെടെ നിരവധി ആളുകൾ ദിനംപ്രതി യാത്ര ചെയ്യുന്ന
റോഡിലെ വെള്ളക്കെട്ട് എത്രയും പെട്ടെന്ന് ഒഴിവാക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം