കുമരകത്ത് ഇന്നലെ രാത്രി വൻ കാറ്റ്: വീടിന്റെ മേൽകൂര കാറ്റിൽ തകർന്നുവീണു

Spread the love

കുമരകം: കുമരകത്ത് ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിൽ ഒരു വീടിന്റെ മേൽക്കൂര തകർന്നു.

പഞ്ചായത്തിലെ രണ്ടാം വാർഡിൽപ്പെട്ട തെക്കേ മൂലേപ്പാടത്തിന്റെ ചിറയിൽ ഒറ്റക്ക് താമസിക്കുന്ന വീട്ടമ്മയുടെ വീടിന്റെ മേൽകൂര ഇന്നലെ രാത്രി കാറ്റിൽ പറന്നു വീണ് തകർന്നു.

മൂലേപ്പാടംചിറ സിസിലിയമ്മയുടെ വീടിന്റെ ഷീറ്റാണ് ഇന്നലെ രാത്രി 10.30യ്ക്കും 11നും ഉണ്ടായ കാറ്റിൽ പറത്തി നശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒറ്റയ്ക്ക് താമസിക്കുന്ന ഇവർവീടിന് ചുറ്റും വെള്ളം ആയതിനാൽ രാത്രിയിൽ സഹോദരന്റെ മകന്റെ വിട്ടിൽ ആണ് കിടന്നത്. ഇന്ന് പുലർച്ചെ എത്തിയപ്പോഴാണ് വീടിന്റെ ദുരവസ്ഥ മനസ്സിലാക്കിയത്.

ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ്. പുതുക്കിപണിയാൻ സർക്കാർ സഹായം ഉടൻ ലഭിച്ചില്ലെങ്കിൽ ഇവരുടെ ജീവിതം കഷ്ടത്തിലാവും.