video
play-sharp-fill
കോട്ടയം കുമരകത്ത് നിർധനരായ സഹോദരങ്ങളുടെ വീട് തകർന്നു: ജീവിതം വഴിമുട്ടി.

കോട്ടയം കുമരകത്ത് നിർധനരായ സഹോദരങ്ങളുടെ വീട് തകർന്നു: ജീവിതം വഴിമുട്ടി.

കുമരകം :എട്ടാം വാർഡിൽ നെടുംപറമ്പിൽ താരാപാേളിൻ്റെ വീടിൻ്റെ ബീമും ഭിത്തിയുടെ മുകൾ ഭാഗവും ഇടിഞ്ഞു വീണു.

ഇന്ന് മൂന്നുമണിയാേടെയായിരുന്നു സംഭവം. രണ്ട് കിടപ്പു മുറികളുടെ സെെഡ് ഭിത്തികളാണ് നിലം പാെത്തിയത്. ജനലുകളുടെ മുകൾ ഭിത്തിയും ജനൽഗ്ലാസ്സുകളും തകർന്നു വീഴുകയായിരുന്നു .

സംഭവം നടക്കുമ്പാേൾ താര വീട്ടിലുണ്ടായിരുന്നെങ്കിലും പരുക്കുകളേൽക്കാതെ രക്ഷപെട്ടു. താരയുടെ സഹോദരൻ റോയ് പോൾ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭിത്തി നിലം പൊത്തുന്ന ശബ്ദം കേട്ട് ഭയന്ന താരയെ അയൽ വാസികളാണ് ഓടിയെത്തി സമാശ്വസിപ്പിച്ചത്.

ഒരു വരുമാനവും ഇല്ലാത്ത സഹോദരി- സഹോദരങ്ങൾ സുമനസ്സുകളുടെ കാരുണ്യം കാെണ്ടാണ് നിത്യവൃത്തി കഴിക്കുന്നത്. ഇനി എന്തു ചെയ്യും എന്ന സങ്കടത്തിലാണ് ഇവർ.