ലഹരി പദാർത്ഥ വിൽപ്പന: റോഡ് കൈയ്യേറ്റം: കുമരകം പഞ്ചായത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി

Spread the love

കുമരകം :പഞ്ചായത്തിലെ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴുപ്പിച്ചു തുടങ്ങി. യുവാക്കളിലും വിദ്യാർത്ഥികളിലും ലഹരി പദാർത്ഥങ്ങൾ വഴിയോര പാൻമസാല,

video
play-sharp-fill

സുഗന്ധമുറുക്കാൻ കച്ചവടക്കാരിൽ നിന്നാണ് ലഭിക്കുന്നതെന്ന കണ്ടെത്താലാണ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ പ്രധാന കാരണം. കുമരകം ആറ്റാമംഗലം പള്ളിക്ക് സമീപമുള്ള

റോഡിന്റെ ഇരുവശങ്ങളിലും ദിനംപ്രതി വഴിയോരകച്ചവടക്കാർ കൂടി വരുന്നത് കാൽനടയാത്രക്ക് ഏറെ തടസം സൃഷ്ഠിക്കുന്നതായി പരാതി ഉയർന്നതും വഴിയോര കച്ചവടം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടത്തുന്നവർ നിരോധിത പ്ലാസ്റ്റിക് കിറ്റുകൾ ഉപയോഗിക്കുന്നതുമാണ് ഒഴിപ്പിക്കലിന്

പഞ്ചായത്തിനെ പ്രേരിപ്പിച്ചത്. കുമരകം പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബുവിന്റെ

നേതൃത്വത്തിലാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ നടപടി സ്വീകരിക്കുന്നത്.