video
play-sharp-fill

ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി: ഘോഷയാത്രയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണം ജൂലൈ 29ന്

ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി: ഘോഷയാത്രയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണം ജൂലൈ 29ന്

Spread the love

കുമരകം : ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്, നാടിൻ്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 121-ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി 2024 ആഗസ്റ്റ് 20ന് കോട്ടത്തോട്ടിൽ നടക്കും.

വള്ളംകളിയുടെ വിളംബര സന്ദേശ മാറ്റൊലിയായി 2024 ആഗസ്റ്റ് 17 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ശ്രീകുമാരമംഗലം ക്ഷേത്രസന്നിധിയിൽ നിന്ന് ആറ്റാമംഗലം പള്ളി അങ്കണത്തിലെ പാരീഷ് ഹാളിലേക്ക് നടത്തുന്ന സാംസ്കാരിക ഘോഷയാത്രയ്ക്ക് വിവിധ നാടൻ കലകളും അരങ്ങുണർത്തുന്നു.

സംസ്കാരിക ഘോഷയാത്രയുടെ വിജയത്തിനായി രൂപീകരിക്കുന്ന സംഘാടകസമിതി യോഗം കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ജൂലൈ 29 തിങ്കളാഴ്ച വൈകുന്നേരം 4ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കെ.വി ബിന്ദു ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗത്തിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യാ സാബു , ജനപ്രതിനിധികൾ,വിവിധ ബാങ്ക് പ്രസിഡൻ്റുമാർ, മത, സാമുദായിക, രാഷ്ട്രീയ . സാംസ്ക്കാരിക നേതാക്കന്മാർ പങ്കെടുക്കും.