
കുമരകം : കണ്ണാടിച്ചാൽ ജംഗ്ഷന് സമീപം തീർനായ വാഹനം ഇടിച്ചു ചത്ത നിലയിൽ കണ്ടെത്തി.
ഇന്നലെ വൈകിട്ട് 8.30 ഓടു കൂടിയാണ് സംഭവം എന്നാണ് സമീപവാസികളുടെ നിഗമനം. 15 കിലോയിൽ അധികം തൂക്കമുള്ള വലിയ നീർനായയുടെ ജഡം ഇന്ന് അയൽവാസിയായ ഒരാൾ റോഡരികിലേക്ക് നീക്കം ചെയ്തു.
എന്നാൽ ഇതിനെ മറവു ചെയ്തിട്ടില്ല. ബന്ധപ്പെട്ട അധികാരികൾ ഇതിനെ എത്രയും പെട്ടന്ന് മറവു ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വംശനാശം നേരിടുന്ന വിഭാഗമാണിത്. അതിനാൽ നീർ നായയെ വേട്ടയാടുന്നതും കൊല്ലുന്നതും കുറ്റകരമാണ്.