കുമരകം വടക്കുംകര ദേവി ക്ഷേത്രത്തിലെ പൂരമഹോത്സവത്തിന് കൊടിയിറങ്ങി

Spread the love

 

കുമരകം : വടക്കുംകര ദേവി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് കൊടിയിറങ്ങി.
ആറാട്ട് ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എം.എൻ ഗോപാലൻ തന്ത്രി, തന്ത്രി ജിതിൻ ഗോപാൽ, മേൽശാന്തി ബിജു

എന്നിവർ കാർമ്മികത്വം വഹിച്ചു.

ആറാട്ടോടു കൂടിയാണ് പൂര മഹോത്സവം സമാപിച്ചത്. ആറാട്ടുദിനമായ 19ന് രാവിലെ 5ന് പള്ളിയുണർത്തൽ നിർമ്മാല്യ ദർശനം, അഭിഷേകം തുടങ്ങി വിവിധ പൂജകർമ്മങ്ങൾ നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈകുന്നേരം 6നായിരുന്നു ആറാട്ട് വിളക്ക്.

ശേഷം 7ന് തിരു ആറാട്ട് നടന്നു. തുടർന്ന് ആറാട്ട് കടവിൽ ദീപാരാധന, 7.30ന് ആറാട്ട് എതിരേൽപ്പ് എന്നീ ചടങ്ങുകളിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു.