കുമരകം വടക്ക് എസ്.എൻ.എൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസങ്ങളിലായി ലൈബ്രറി മൈതാനത്ത് വിവിധ കലാകായിക ഇനങ്ങൾ ഉൾപ്പെടുത്തി ഓണാഘോഷം സംഘടിപ്പിച്ചു.

Spread the love

കുമരകം : കുമരകം വടക്ക് എസ്.എൻ.എൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസങ്ങളിലായി ലൈബ്രറി മൈതാനത്ത് വിവിധ കലാകായിക ഇനങ്ങൾ

ഉൾപ്പെടുത്തി ഓണാഘോഷം നടത്തി. സാംസ്കാരിക സമ്മേളനം കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ ഉത്ഘാടനം ചെയ്തു.

സി.എം മോനച്ചൻ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ എം വി സബാൻ, പി വി പ്രസേനൻ, എം എം സുഭാഷ്, എം എസ് ജിനു എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലൈബ്രറി പ്രസിഡണ്ട് കെ പി ആനന്ദക്കുട്ടൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ എം എൻ പുഷ്കരൻ, കെ വി ബിന്ദു (ജില്ലാ പഞ്ചായത്ത് മെമ്പർ), കവിതാലാലു (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), വി കെ ജോഷി (ഗ്രാമപഞ്ചായത്ത് മെമ്പർ), അമൃതരാജ്

(താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ), സിജി ബൈജു എന്നിവർ സംസാരിച്ചു. അപൂർവ്വ രാഗാസ് സ്കൂൾ അവതരിപ്പിച്ച നൃത്തസന്ധ്യ, കുമരകം അമൽ ദേവിൻ്റെ നേതൃത്വത്തിൽ എം എസ് പ്രോ ഓഡിയോസ് കുമരകം അവതരിപ്പിച്ച ഗാനമേള എന്നീ കലാപരിപാടികളും ഉണ്ടായിരുന്നു.