കുമരകം ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നടന്ന ചെറു മത്സര വള്ളംകളി കാണികളിൽ ആവേശം നിറച്ചു:ആറ് പേർ തുഴഞ്ഞ വള്ളങ്ങളുടെ മത്സരത്തിൽ ജിത്തു നാഷണാന്തറ ടീം ഒന്നാം സ്ഥാനവും സാജൻ തോമസ് & ടീം തുഴഞ്ഞ കണ്ടത്തിപ്പറമ്പ് വള്ളം രണ്ടാം സ്ഥാനം നേടി

Spread the love

കുമരകം: ശ്രീ നാരായണ സ്പോർട്സ് ക്ലബ്ബ് & ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നടന്ന ചെറു മത്സര വള്ളംകളി കാണികളിൽ ആവേശം നിറച്ചു.

ആറ് പേർ തുഴഞ്ഞവള്ളങ്ങളുടെ മത്സരത്തിൽ ജിത്തു നാഷണാന്തറ ടീം ഒന്നാം സ്ഥാനവും സാജൻ തോമസ് & ടീം തുഴഞ്ഞ കണ്ടത്തിപ്പറമ്പ് വള്ളം രണ്ടാം സ്ഥാനം നേടി. 3 പേർ തുഴഞ്ഞ വിഭാഗത്തിൽ അനിയൻ കാളത്രയുടെ കാളത്ര വള്ളം ഒന്നാം സ്ഥാനവും, എസ്.എൻ.എസ്.സിയുടെ വള്ളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒരാൾ തുഴഞ്ഞ വള്ളത്തിന് എസ്.എൻ.എസ്.സിയുടെ സാഗർ നെടുംപറമ്പ് ഒന്നാം സ്ഥാനം നേടി.

ജനറൽ കൺവീനർ ബാബു ആശാം പറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മാനദാന സമ്മേളനം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.ഐ എബ്രഹാം, മായ സുരേഷ്, എസ്.കെ.എം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവസ്വം സെക്രട്ടറി കെ.പി. ആനന്ദക്കുട്ടൻ, ശ്രീനാരായണ പബ്ലിക് ബോട്ട് റെയിസ് ക്ലബ്ബ് പ്രസിഡണ്ട് വി.പി അശോകൻ എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം ക്ലബ്ബ് പ്രസിഡണ്ട് ബ്രഹ്മശ്രീ എം.എൻ ഗോപാലൻ തന്ത്രികൾ നിർവഹിച്ചു.

കലാ, കായിക മത്സര വിജയികൾക്കും വള്ളംകളി വിജയികൾക്കും എസ്.കെ.എം ദേവസ്വം പ്രസിഡണ്ട് എ.കെ ജയപ്രകാശ് സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിന് മധു കൃഷ്ണവിലാസം, സ്വാഗതവും, അനിൽകുമാർ കെ.വി നന്ദിയും രേഖപ്പെടുത്തി.