കുമരകത്ത് നായ്കുട്ടികളെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു: തെരുവ് നായ പെരുകുന്നു: സ്കൂളിനടുത്തുള്ള നായ്ക്കൂട്ടം വിദ്യാർത്ഥികൾക്ക് ഭീഷണി.

Spread the love

കുമരകം : കുമരകം പഞ്ചായത്തിലെ പല ഭാഗങ്ങളിൽ നായ്ക്കുട്ടികളെ ഉപേക്ഷിക്കുന്നത് പതിവാകുന്നു. സന്ധ്യാസമയങ്ങളിലും പുലർച്ചെയിലും ഇരുചക്രവാഹനങ്ങളിലെത്തിച്ച് നായ്ക്കുട്ടികളെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു മടങ്ങുതായി ധാരാളം പരാതികളാണുയരുന്നത്.

എസ്കെഎം പബ്ലിക് സ്കൂളിന് സമീപം വാഴയിൽ റോഡിലാണ് ഇപ്പോൾ അമ്മത്തൊട്ടിലിനെ അനുസ്മരിപ്പിക്കും വിധം നായ്ക്കുട്ടികളെ അഞ്‌ജാതർ നട തള്ളുന്നതായി പരാതി ഉയർന്നിരിക്കുന്നത്.

പ്രദേശവാസികൾക്ക് തന്മൂലം ധാരാളം ബുദ്ധിമുട്ടുകളാണ് സഹിക്കേണ്ടിവരുന്നത്. നായ്ക്കളെ വളർത്തുന്നവർ പട്ടികളെ വന്ധീകരണം നടത്താൻ തയാറാകണം. സർക്കാർ മൃഗാശുപത്രികളിൽ വന്ധീകരണത്തിനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നായ്ക്കളെ വളർത്തുന്നവർ തന്നെ അവയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണം. തങ്ങൾ വളർത്തുന്ന നായ്ക്കളെ തെരുവുനായ്ക്കളാക്കാൻ തള്ളിവിടുന്നത് അവസാനിപ്പിക്കണം.

അതല്ലെങ്കിൽ തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കും. അത് നാട്ടുകാർക്ക് ദോഷകരമാകും. സ്കൂളിനടുത്ത് തെരുവ് നായ്ക്കൾ വർദ്ധിച്ചാൽ അത് വിദ്യാർത്ഥികൾക്ക് ഭീഷണിയാകും.