
കുമരകം : താജ് റിസോർട്ടിലെ കാർപ്പെൻ്റർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന തൊഴിലാളി ജോലിക്കിടെ കുഴഞ്ഞു വീണു മരിച്ചു.
കൈപ്പുഴമുട്ട്, മഞ്ചാടിക്കരി സ്വദേശി കൊല്ലത്തുകരി മാത്യു (ബൈജു- 54) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. റിസോർട്ടിലെ
ടോയ്ലറ്റിൻ്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതിനിടെയാണ് മരണം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അനക്കമില്ലാതെ തറയിൽ കമഴ്ന്ന് കിടക്കുന്നത് മറ്റു തൊഴിലാളികളുടെ ശ്രദ്ധയിൽപെടുകയും. ഉടൻ തന്നെ കുമരകത്തെ സ്വകാര്യ ആശുപത്രിയിൽ
എത്തിക്കുകയും ചെയ്തു .പരിശോധനയിൽ മരണം സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ (വ്യാഴം) രാവിലെ 10.30 ന് മഞ്ചാടിക്കരി സെന്റ്
മിഖായെൽ സി എസ് ഐ പള്ളിയിൽ സംസ്കരിക്കും. ഭാര്യ: ശാന്തമ്മ. മക്കൾ:ബ്ലസി ,ബക്സൻ ,ടെസി