
കുമരകം : തോട് വൃത്തിയാക്കി ജലമൊഴുക്ക് സുഗമമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുകൾക്ക് പ്രത്യേക ഫണ്ടുകൾ ലഭ്യമാണ്. പക്ഷേ കുമരകത്ത് ഒരു തോട് നിറയെ മോളയടിഞ്ഞിട്ട് അധികൃതർ തിരിഞ്ഞു നോക്കുന്നില്ല.
വാർഡ് 16ല്‍ തൈത്തറ – വാച്ചാ തോട് പോള തിങ്ങിനിറഞ്ഞ് കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. മാസങ്ങൾക്കു മുമ്പ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി തോട് വൃത്തിയാക്കിയിരുന്നെങ്കിലും ഇപ്പോൾ ജലഗതാഗതത്തിനും മറ്റും യാതൊരു സാധ്യതയും ഇല്ലാത്ത നിലയിലായതായി പ്രദേശവാസികൾ പറയുന്നു.
മഴ ശക്തമാകുന്നതോടെ തോട്ടിലൂടെ മഴവെള്ളം കായലിലേക്ക് ഒഴുകാതെ തടഞ്ഞുനിൽക്കുന്നത് വെള്ളപ്പൊക്ക ഭീഷണിയും സാംക്രമികരോഗങ്ങൾ പടരാനുള്ള സാധ്യതയും വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തോട്ടിൽ അടിഞ്ഞുകൂടിയ പോളയും വള്ളിപ്പടർപ്പുകളും എത്രയും പെട്ടെന്ന് നീക്കം ചെയ്ത് തോട് ഗതാഗതയോഗ്യമാക്കണമെന്നും സ്ഥിരപരിപാലന സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.