കുമരകം : ഇന്ത്യയിലാദ്യം സ്ത്രീ സൗഹൃദ വിനോദസഞ്ചാരത്തിന്റെ ഭാഗമായി ജെൻഡർ ഓഡിറ്റിംഗ് പൂർത്തിയാക്കിയ ഗ്രാമമാണ് കുമരകം. ഇതിന്റെ തുടർച്ചയായി കുമരകം ഗ്രാമപഞ്ചായത്ത് സ്ത്രീ സൗഹൃദ ഗ്രാമമായി കുമരകത്തെ പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കുകയാണ്.
കുമരകം ഗ്രാമപഞ്ചായത്ത് സ്ത്രീ സൗഹൃദ ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്ത്രീ സൗഹൃദ ഗ്രാമം- ടൂറിസത്തിന്റെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
കുമരകം സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റിയുടെ സി ഇ ഒ കെ രൂപേഷ് കുമാർ വിഷയം അവതരിപ്പിച്ചു. സ്റ്റേറ്റ് കോഡിനേറ്റർ യു എൻ വിമൺ ഇന്ത്യ ഡോ: പീ രാജൻ സ്ത്രീ സൗഹൃദ ഗ്രാമം എങ്ങനെ നടപ്പാക്കാം എന്നതിനെ പറ്റി വിഷയം അവതരിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു മോഡറേറ്ററായി. സ്ത്രീകൾക്ക് വരുമാനം ലഭിക്കത്തക്ക രീതിയിലുള്ള സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പരിശീലനങ്ങളും സഹായവും ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കും.
പരിശീലനങ്ങളും സംരംഭങ്ങൾ തുടങ്ങുന്നതിനുമായി രജിസ്റ്റർ ചെയ്യാനായി താഴെപ്പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/pxxiyNFnUU2ih6XV8