
കുമരകം സെന്റ് പീറ്റേഴ്സ് റോമൻ കത്തോലിക്ക ദൈവാലയത്തിൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെ സിംഹാസന തിരുനാൾ: 2025 ഫെബ്രുവരി 16 മുതൽ 23 വരെ : കൊടിയേറ്റ് നാളെ വൈകുന്നേരം 5 – ന്
കുമരകം :സെന്റ് പീറ്റേഴ്സ് റോമൻ കത്തോലിക്കാ ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ പത്രോസ് ശ്ലീഹായുടെ 133- ാം സിംഹാസന തിരുനാളി നാളെ (ഫെബ്രു.16 )കൊടിയേറും. 16 മുതൽ 23 വരെയാണ് തിരുനാൾ. തിരുനാളിന്റെ ഒന്നാം ദിനമായ 16ന് വൈകുന്നേരം 5 മണിക്ക്
റവ. ഫാ.ജോഫി വല്ലത്തുംചിറ കൊടി ഉയർത്തി ഈ വർഷത്തെ തിരുനാളിന് ആരംഭം കുറിക്കും. തുടർന്നുള്ള ദിവസങ്ങളിൽ വൈകുന്നേരം 5 മണിക്ക് ജപമാല, നൊവേന, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും.
പ്രധാന തിരുനാൾ ദിനങ്ങളിൽ ഒന്നായ 22 ന് വൈകുന്നേരം 4.30 ന് സെന്റ് പീറ്റേഴ്സ് സ്കൂളിൽ പരിശുദ്ധ കുർബ്ബാനയും അതേ തുടർന്ന് ദൈവാലയത്തിലേക്ക് പ്രദക്ഷിണവും നടത്തപ്പെടും. 23ന് രാവിലെ 9.30 ന് ജപമാല, തുടർന്ന് ആഘോഷകരമായ പൊന്തിഫിക്കൽ ദിവ്യബലി വിജയപുരം
Whatsapp Group 1 | Whatsapp Group 2 |Telegram Group

രൂപത സഹായ മെത്രാൻ റൈറ്റ്.റവ.ഡോ. ജസ്റ്റിൻ അലക്സാണ്ടർ മഠത്തിപ്പറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടും. തുടർന്ന് വിശുദ്ധ പത്രോസിന്റെയും വിശുദ്ധ
പൗലോസിന്റെയും തിരുശേഷിപ്പ് വണക്കവും ഊട്ടുനേർച്ചയും ഉണ്ടായിരിക്കും. അന്നേദിനം വൈകുന്നേരം 5.30 ന് കലാസന്ധ്യയും ഉണ്ടായിരിക്കും.
1892ൽ ആണ് ഫാദർ ലിയോ ഒ.സി.ഡി കുമരകത്ത് എത്തി വലിയ പള്ളി വെഞ്ചരിച്ച് വിശുദ്ധ പത്രോസിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചത്. വിശുദ്ധ പത്രോസ്, വിശുദ്ധ പൗലോസ് അപ്പോസ്തലന്മാരുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ചിരിക്കുന്ന കേരളത്തിലെ ഏക ദേവാലയം എന്ന പ്രത്യേകതയും കുമരകം സെന്റ് പീറ്റേഴ്സ് റോമൻ കത്തോലിക്കാ ദൈവാലയത്തിനുണ്ട്.