video
play-sharp-fill

അദ്ധ്യാപകരുടെ ഗാനമേള: കുട്ടികളുടെ കലാപരിപാടികൾ: വ്യത്യസ്തമായ പരിപാടികളോടെ കുമരകം സെന്റ് ജോൺസ് യു പി സ്കൂൾ 117-ാമത് വാർഷികം ആഘാേഷിച്ചു

അദ്ധ്യാപകരുടെ ഗാനമേള: കുട്ടികളുടെ കലാപരിപാടികൾ: വ്യത്യസ്തമായ പരിപാടികളോടെ കുമരകം സെന്റ് ജോൺസ് യു പി സ്കൂൾ 117-ാമത് വാർഷികം ആഘാേഷിച്ചു

Spread the love

കുമരകം : സെൻ്റ് ജോൺസ് യു.പി. സ്കൂൾ വാർഷീകാഘോഷം നടത്തി.
കുമരകം സെന്റ് ജോൺസ്
നെപുംസ്യാനോസ് പള്ളി വികാരിയും സ്കൂൾ മാനേജരുമായ റവ. ഫാ . തോമസ് പുത്തൻപുര അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് കുമരകം ഡിവിഷൻ അംഗം കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു.

25 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന അധ്യാപിക എകെ. ത്രേസ്യാമ്മക്ക് സ്കൂൾ പ്രഥമാധ്യാപകൻ ഐ എം . അനീഷി ന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി .
വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച അനീഷ് ഗംഗാധരൻ , ദേവിക സജീവ് ,എയ്മി ഷിജോ, അക്സ അന്ന ബിനോയ് എന്നിവർക്ക് സ്കൂൾ പ്രതിഭ പുരസ്‌കാരം നൽകി .

പുതുതായി നിർമിക്കുന്ന ജോൺസിയൻ ചിൽഡ്രൻസ് പാർക്കിന്റെ നിർമാണോൽഘാടനം സ്കൂൾ മാനേജർ റവ . ഫാ . തോമസ് പുത്തൻപുര നിർവഹിച്ചു .
സിനിമ സംവിധായകനായ സുഗീഷ് ദക്ഷിണകാശി ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാല നടിയും ഗായികയുമായ കാശ്മീര സുഗീഷ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം അധ്യാപകരുടെ ഗാനമേളയും നടത്തി.
കുമരകം പഞ്ചായത്തംഗം രശ്മി കല, മുൻ ഹെഡ്മാസ്റ്റർമാരായ സ്റ്റീഫൻ ജോർജ് ,പരിമൾ ആൻ്റണി, ജയിംസ് ആലുംപറസിൽ, റീത്താമ്മ കുര്യാക്കോസ് എന്നിവർ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു .

പി റ്റി എ പ്രസിഡന്റ് ആതിര വൈശാഖൻ, എം പി റ്റി എ പ്രസിഡന്റ് ജിഷാ ജോബി, സ്കൂൾ ലീഡർമാരായ അമേയ സി ജയലാൽ, ടിനോ ടിബി, സ്കൂൾ ഹെഡ്മാസ്റ്റർ ഐ .എംഅനീഷ് , സീനിയർ അസിസ്റ്റന്റ് ജെയ്സി ജോസഫ്, സ്റ്റെഫി , അജയ്, മിഷേൽ , രേഷ്മ,അലീറ്റ ഔസേപ്പച്ചൻ,റീനു, ശരണ്യ, അഞ്ജലിമോൾ കെ. ജെ., ജിജി ജോസഫ്,പൂർവ വിദ്യാർഥി ആരതി സുനിൽ എന്നിവർ പ്രസംഗിച്ചു .