video
play-sharp-fill
കുമരകം സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻപള്ളിയിൽ പെരുന്നാളിന് കൊടിയേറി ;.ഫാ പി. യു കുരുവിള പത്തിൽ കോർഎപ്പിസ്കോപ്പ, വികാരി ഫാ. എ. യോഹന്നാൻ എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു;  ജനുവരി 8 – ന് സമാപനം

കുമരകം സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻപള്ളിയിൽ പെരുന്നാളിന് കൊടിയേറി ;.ഫാ പി. യു കുരുവിള പത്തിൽ കോർഎപ്പിസ്കോപ്പ, വികാരി ഫാ. എ. യോഹന്നാൻ എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു; ജനുവരി 8 – ന് സമാപനം

കുമരകം : സെന്റ് ജോൺസ് ഓർത്തഡോക്സ് സിറിയൻപള്ളിയിൽ കാവൽ പിതാവായ വിശുദ്ധ യൂഹനോൻ മാംദാനയുടെയും,വിശുദ്ധ സ്തേപാനോസ് സഹദായുടെയും സംയുക്ത പെരുന്നാളിന്‌ കൊടിയേറി.

ഇടവക ദിനമായ ഇന്നലെ പള്ളിയങ്കണത്തിൽ നടന്ന വി.കുർബാനയും കൊടിയേറ്റ് കർമ്മവും വെരി റെവ.ഫാ പി. യു കുരുവിള പത്തിൽ കോർഎപ്പിസ്കോപ്പ, വികാരി റെവ. ഫാ. എ. യോഹന്നാൻ എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.

റെവ. ഫാ. ഡോ. ജേക്കബ് കുര്യൻ (വൈദിക സെമിനാരി മുൻ പ്രിസിപ്പൽ) മുഖ്യാഥിതിയായിരുന്നു. സന്ധ്യാ പ്രാർഥനക്കുശേഷം ക്രിസ്തുമസ് പുതുവത്സരാഘോഷവും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടന്നു. ആഘോഷങ്ങൾക്ക് കാരാപ്പുഴ പള്ളി വികാരി ഫാ. ബ്രിജിത് കെ ബേബി മുഖ്യാതിഥിയായി പങ്കെടുത്തു. 2025 ജനുവരി 8 വരെയാണ് പെരുന്നാൾ.