play-sharp-fill
കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചാരപ്രകാരമുള്ള ജലഘോഷയാത്രയ്ക്ക് സ്വീകരണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയും അഗസ്റ്റ് 20 – ന്

കുമരകം ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചാരപ്രകാരമുള്ള ജലഘോഷയാത്രയ്ക്ക് സ്വീകരണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയും അഗസ്റ്റ് 20 – ന്

 

സ്വന്തം ലേഖകൻ
കുമരകം :ശ്രീകുമാരമംഗലം ക്ഷേത്ര വിഗ്രഹ പ്രതിഷ്ഠയ്ക്ക് എത്തിയ ശ്രീനാരായണ ഗുരുവിനെ കുമരകത്ത് കളിവള്ളങ്ങളുടെ
അകമ്പടിയോടെ സ്വീകരിച്ചതിന്റെ ഓർമ്മ നിലനിർത്തുന്നതിന് ആണ്ടുതോറും നടത്തിവരുന്ന ജലഘോഷയാത്ര ആചാരപ്രകാരം അഗസ്റ്റ് 20 – ന് നടത്തും.

ശ്രീകുമാരമംഗലം ദേവസ്വത്തിന്റെ
നേതൃത്വത്തിൽ ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ നിന്ന് കോട്ടത്തോട്ടിലേക്ക്
ആചാരപ്രകാരം നടത്തുന്ന ജലഘോഷയാത്രയക്ക്
ചതയദിനത്തിൽ ഉച്ച കഴിഞ്ഞ് 2.30 ന് ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് പവലിയനിൽ ക്ലബ്ബ് സ്വീകരണം നൽകും.

സഹകരണ -തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന തുക ക്ലബ്ബ് പ്രവർത്തകർ മന്ത്രിക്ക് കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്
കെ വി ബിന്ദു, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യാസാബു . എസ് കെ എം ദേവസ്വം
പ്രസിഡണ്ട് ഏ.കെ ജയപ്രകാശ്, തുടങ്ങി വിവിധ മത – സാമുദായിക- രാഷ്ട്രീയ- സാംസ്കാരിക – സാമൂഹ്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

മാറ്റിവച്ച ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി സെപ്റ്റംബർ 15 തിരുവോണനാളിൽ
നടത്തുന്നതാണന്ന് ക്ലബ്ബ് പ്രസിഡണ്ട് വി എസ് സുഗേഷും ജനറൽസെക്രട്ടറി
എസ് ഡി പ്രേംജിയും അറിയിച്ചു.