കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ തുലാമാസ വാവുബലി നവംബർ 1 ന് ;തുലാമാസ വാവുബലിയ്ക്ക് മുന്നോടിയായിട്ടുള്ള ഒരിയ്ക്കൽ ഇന്ന്; കർക്കടവാവ് കഴിഞ്ഞാൽ ഒരു വർഷത്തിൽ ഏറ്റവും അധികം പ്രാധാന്യമുള്ള വാവുബലിയാണ് തുലാമാസത്തിലേത്
കുമരകം :ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ തുലാമാസ വാവുബലി തർപ്പണം നവംബർ ഒന്നിന് രാവിലെ 6 മുതൽ ക്ഷേത്രാങ്കണത്തിൽ വച്ച് നടക്കും.
തുലാമാസ വാവുബലിയ്ക്ക് മുന്നോടിയായിട്ടുള്ള ഒരിയ്ക്കൽ ഇന്ന് 31/10/2024 വ്യാഴാഴ്ച്ച അനുഷ്ടിക്കും.
കർക്കടവാവ് കഴിഞ്ഞാൽ ഒരു വർഷത്തിൽ ഏറ്റവും അധികം പ്രാധാന്യമുള്ള വാവുബലിയാണ് തുലാമാസത്തിലേത് എന്നാണ് വിശ്വാസം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രികളും മേൽശാന്തി മോനേഷ് ശാന്തിയും മുഖ്യകാർമ്മികത്ത്വം വഹിയ്ക്കും.
ചടങ്ങുകൾ പൂർവ്വാധികം ഭംഗിയായി നടത്തുന്നതിനാവശ്യമായ ഒരുക്കങ്ങൾ ദേവസ്വം
ഭരണസമിതിയുടെ നേതൃത്ത്വത്തിൽ പൂർത്തികരിച്ചതായി
ദേവസ്വം പ്രസിഡന്റ് എ കെ ജയപ്രകാശ്, സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ എന്നിവർ അറിയിച്ചു.
Third Eye News Live
0