
കുമരകം : എസ്.കെ.എം.എച്ച്.എസ്.എസ് 1989 എസ്.എസ്.എൽ.സി ബാച്ച് (കൂട്ട് -89 ) പൂർവ്വ വിദ്യാർത്ഥികൂട്ടായ്മയുടെ ഒന്നാമത് വാർഷികാഘോഷം കുമരകം ലേക്ക് പാലസിൽ വച്ച് നടത്തപ്പെട്ടു. സൗഹൃദ്ദ സന്ദേശം വിളിച്ചറിയിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടി സൗഹൃദ്ദ സന്ദേശ വിളമ്പര റാലി നടന്നു.
36 വർഷങ്ങൾക്ക് മുമ്പുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിനായി നാടിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂട്ടുകാർ ഒത്തുകൂടി. ജീവിതത്തിന്റെ വിവിധതുറകളിൽ പ്രവർത്തിക്കുന്നവർക്ക് പല പ്രതിസന്ധികൾക്കും അവധി നൽകി പഴയ കൂട്ടുകാരോടൊപ്പം ഒത്തുചേരുന്നതിനുള്ള അവസരമായി മാറി സംഗമം.
ഗ്രൂപ്പ് ഡാൻസ്, വഞ്ചിപ്പാട്ട്, സംഘഗാനം, നാടൻ പാട്ട് തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു. ആധുനിക ജീവിതത്തിലെ സംഘർഷങ്ങളും പരിഹാരവും എന്ന വിഷയത്തെ ആസ്പദമാക്കി പെരുന്ന സന്തോഷ് തന്ത്രികൾ ക്ലാസ് നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമാപന സമ്മേളനത്തിൽ കൂട്ട് -89 ന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ്റ് അനിഷ് കെ.എസ്, സെക്രട്ടറി സന്തോഷ് ഇ.കെ എന്നിവരുടെ നേതൃത്വത്തിൽ 16 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.



