സ്ഥലം മാറിപ്പോകുന്ന കുമരകത്തെ ജനകീയ എസ്.ഐ. സി.ബി. അർജുനന് ജനമെെത്രി ജാഗ്രതാ സമതി യാത്രയയപ്പ് നൽകി
കുമരകം : ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ സ്നേഹാ ഹരങ്ങൾ ഏറ്റുവാങ്ങിയ ഒരു പോലീസ് ഉദ്യോഗസ്ഥന് നാ നാട്ടുകാരുടെ വക യാത്രയയപ്പ്. അപൂർവമായ ഈ സംഭവം കുമരകത്താണ്.
2011 മുതൽ പോലീസ് ഉദ്യോഗസ്ഥനായും സബ് ഇൻസ്പെക്ടർ ആയും കൗൺസിലിംഗിൽ വ്യക്തിമുദ്ര പതിപ്പിച്ചും ജനമെെത്രി പോലീസിൻ്റെ അമരക്കാരനായും കുമരകത്ത് നിറസാന്നിധ്യമായിരുന്ന സി.ബി. അർജുനന് നാട്ടുകാർ നൽകിയ യാത്രയയപ്പാണ് ശ്രദ്ധേയമായത്.
തലയോലപ്പറമ്പിലേക്കാണ് ഇദ്ദേഹത്തിന് സ്ഥലംമാറ്റം. സൽപ്രവർത്തികൾക്കൊണ്ടും ബോധവൽക്കരണ ക്ലാസ്സുകൾ നടത്തിയും ശ്രദ്ധേയ സേവനത്തിനു ശേഷം ഇവിടെ നിന്നും യാത്ര പറയുന്ന എസ് ഐ . അർജുനന് ജനമെെത്രി ജാഗ്രതാ സമതി യാത്രയപ്പു നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം സ്വദേശിയും എസ്.ഐ.യുമായിരുന്ന സരസിജൻ്റെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പു സമ്മേളനത്തിൽ കുമരകം എസ്.ഐ. ബസന്ത് , രഞ്ജിത്ത് സുധാകരൻ, കുമരകം ബാേസ്, ജയൻ,ഷീബാസ്,
പഞ്ചായത്തംഗം ദിവ്യാ ദാമോദരൻ, പി. വി.സലി മോൻ സച്ചിൻ സ്റ്റാേഴ്സ്, ശശിയപ്പൻ, സിന്ധു, മണി കാവിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.