കാറിന്റെ അമിത വേഗം കണ്ട് ഞെട്ടി സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു: അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്: അപകടം ഇന്നു രാവിലെ കുമരകത്ത്.

Spread the love

കുമരകം: കാർ വേഗത്തിൽ വരുന്നതു കണ്ട് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് പരുക്കേറ്റു.

video
play-sharp-fill

ഇന്ന് പുലർച്ചെ കുമരകം രണ്ടാം കലുങ്കിലായിരുന്നു സംഭവം. സ്കൂട്ടറിൽ നിന്നും റോഡരികിലേക്ക് വീണ യുവാവിന് റോഡരികിൽ കൂട്ടിയിട്ടിരുന്ന ഇരുമ്പ് പോസ്റ്റിൽ

തലയടിച്ചാണ് പരിക്കേറ്റത് .കുമരകത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനാണ് പരിക്കേറ്റത്. ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group