ഓണത്തിന് ഒരു മുറം പച്ചക്കറി: കുമരകം ഗവ:വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കൃഷിക്ക് തുടക്കം കുറിച്ചു

Spread the love

 

കുമരകം :ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിഭാഗത്തിന്റെയും ഭൂമിത്ര സേന ക്ലബ്ബിന്റേയും നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു.

മുൻവർഷങ്ങളേതിനേക്കാൾ മികച്ച രീതിയിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് സ്കൂളിൽ കൃഷി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ മുഴുവൻ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ട് വീടുകളിലും സ്കൂൾ പരിസരങ്ങളിലും ആയി പച്ചക്കറി തൈകൾ വച്ചുപിടിപ്പിക്കുകയാണ്.

ഓണത്തിന് ഒരുമുറം പച്ചക്കറി” എന്നതാണ് ഉദേശ്യം. കൃത്യമായ പരിപാലനവും പരിചരണവും ഉറപ്പുവരുത്തി ജൈവകൃഷി രീതിയിലൂടെ തന്നെ പരിപാലനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൃഷി ഓഫീസർ ആൻ സ്നേഹ ബേബി പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽമാരായ പൂജ ചന്ദ്രൻ. ബിയാട്രീസ് മരിയ പി.എക്സ്, എച്ച്.എം സുനിത പി.എം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിനോദ് ആർ.വി, അധ്യാപകരായ സത്യൻ കെ.ആർ, ജയ ജി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.