അകാലത്തിൽ പൊലിഞ്ഞ സഹോദരന്റെ സ്മരണക്കായി സ്കൂൾ മുറ്റത്ത് പന്തൽ നിർമ്മിച്ചു നൽകി സഹോദരങ്ങൾ; വരമ്പിനകം സ്വദേശി ബിനുമോന്റെ ഓർമ്മയ്ക്കായി സഹോദരങ്ങൾ ചേർന്ന് കുമരകം എ.ബി.എം ഗവൺമെന്റ് യുപി സ്കൂളിന്റെ മുൻവശം പന്തൽ നിർമ്മിച്ചു നൽകി.

Spread the love

കുമരകം:
അകാലത്തിൽ പൊലിഞ്ഞ പ്രിയ സഹോദരന്റെ സ്മരണക്കായി സഹോദരൻ പഠിച്ച സ്കൂളിൽ കുട്ടികൾക്ക് മഴയും വെയിലും ഏല്ക്കാതിരിക്കാൻ സ്കൂൾ മുറ്റത്ത് മൂന്ന് സഹോദരങ്ങൾ ചേർന്ന് സ്ഥിരം പന്തൽ നിർമ്മിച്ചു നൽകി.

വരമ്പിനകം പടിഞ്ഞാറേപറമ്പിൽ ബിനുമോന്റെ ഓർമ്മയ്ക്കായിട്ടാണ് സഹോദരങ്ങളായ ജയ്മോൻ, മിനിമോൾ, ബിന്ദു എന്നിവർ ചേർന്ന് കുമരകം

എ.ബി.എം ഗവൺമെന്റ് യുപി സ്കൂളിന്റെ മുൻവശം പന്തൽ നിർമ്മിച്ചു നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി.കെ ജോഷി, ഹെഡ്മാസ്റ്റർ മനോജ് വി

പോൾ, ഷാനവാസ്ഖാൻ, ബെന്നിച്ചൻ, ജയ്മോൻ, ജിനു പ്രസാദ്, കെ.വി വിദ്യ, ബൈജു എന്നിവർ പങ്കെടുത്തു.