കുമരകത്ത് എസ് ബി ഐ സി.ഡി.എം പ്രവർത്തന രഹിതമായി: പണം അയയ്ക്കൽ പ്രതിസന്ധിയിൽ: 2 ആഴ്ചക്കുള്ളിൽ പുതിയത് സ്ഥാപിക്കുമെന്ന് ബാങ്ക് അധികൃതർ.

Spread the love

കുമരകം : കുമരകത്തെ എസ്.ബി.ഐ എറ്റിഎം കൗണ്ടറിലെ സി.ഡി.എം (ക്യാഷ് ഡിപ്പാേസിറ്റ് മെഷീൻ) പ്രവർത്തന രഹിതമായിട്ട് ഒന്നര മാസമായി. തകരാർ പരിഹരിക്കാൻ വൈകുന്നു. .

പൊതുമേഖല ബാങ്കുകളിൽ എസ്ബിഐക്ക് മാത്രമാണ് കുമരകത്ത് സി.ഡി.എം മെഷീൻ ഉള്ളത്. പണം നിക്ഷേപിക്കാൻ എളുപ്പ മാർഗം എന്ന നിലയിൽ ദിവസേന നൂറ് കണക്കിന് ആളുകളായിരുന്നു

ഈ മെഷീൻ ഉപയോഗിച്ചിരുന്നത്. അന്യ സംസ്ഥാന തൊഴിലാളികൾക്ക് തങ്ങളുടെ നാട്ടിലേക്കു പണം അയക്കാനുള്ള പ്രധാന ആശ്രയവും ഇതായിരുന്നു. എന്നാൽ കഴിഞ്ഞ ഒന്നര മാസകാലമായി ഈ മെഷീൻ പ്രവർത്തനം നിലച്ചിട്ടും,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. നിലവിൽ ബാങ്കിലെ നീണ്ട ക്യുവിൽ നിന്നു വേണം

പണം നിക്ഷേപിക്കാൻ. അല്ലാത്ത പക്ഷം ഇല്ലിക്കലോ, കോട്ടയത്തോ ഉള്ള എസ്ബിഐ സി.ഡി.എം മെഷീൻ

ഉപയോഗിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഉപയോക്താക്കൾ പറഞ്ഞു.

അതേസമയം രണ്ടാഴ്ചക്കുള്ളിൽ പുതിയ മെഷീൻ സ്ഥാപിക്കുമെന്നാണ് ബാങ്കിന്റെ വിശദീകരണം