കുമരകം റീജിയണൽ സർവീസ്‌ സഹകരണ ബാങ്കിൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്‌ വിതരണവും മരണാനന്തര സഹായനിധി അംഗത്വ വിതരണവും നാളെ

Spread the love

 

കുമരകം : 315–-ാം നമ്പർ റീജിയണൽ സർവീസ്‌ സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി / പ്ലസ്ടു ഉന്നത വിജയികളായവർക്ക്‌ ബാങ്ക്‌ മുൻ പ്രസിഡന്റ്‌ പി.ആർ ശങ്കരപ്പിള്ളയുടെ നാമധേയത്തിൽ നൽകുന്ന സ്‌കോളർഷിപ്പ്‌ വിതരണം നാളെ (ജൂലൈ 20 ശനിയാഴ്‌ച ) നടത്തും.

video
play-sharp-fill

പകൽ രണ്ടിന്‌ ബാങ്ക്‌ ഹെഡ്‌ഓഫീസ്‌ ഹാളിൽ ചേരുന്ന അനുമോദന യോഗത്തിൽ ചങ്ങനാശേരി അർബൻ ബാങ്ക് ചെയർമാൻ എ.വി റസൽ സ്‌കോളർഷിപ്പ്‌ വിതരണം ഉദ്‌ഘാടനം ചെയ്യും.

ബാങ്ക് അംഗങ്ങൾക്ക് 200 രൂപ അടച്ച് മരണാനന്തര സഹായ നിധിയായി 2000 രൂപ അവകാശികൾക്ക്‌ നൽകുന്ന പദ്ധതിയുടെ അംഗത്വ വിതരണം ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.വി ബിന്ദു ഉദ്‌ഘാടനം ചെയ്യും. ബാങ്ക്‌ പ്രസിഡന്റ്‌ കെ കേശവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭരണസമിതിയംഗങ്ങൾ ആശംസകൾ അർപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കോളർഷിപ്പിന്‌ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളും രക്ഷിതാക്കളും കൃത്യം 2 മണിക്ക്‌ എത്തിച്ചേരണമെന്ന്‌ ബാങ്ക്‌ സെക്രട്ടറി വിദ്യ ബി മേനോൻ അറിയിച്ചു.