സ്വന്തം ലേഖകൻ
കുമരകം : വടക്കുംഭാഗം സർവ്വീസ് സഹകരണ .ബാങ്ക് ക്ലിപ്തം നമ്പർ 1070 ൻ്റെ 1 98-മത് . .. ഇന്നലെ ബാങ്കിൻ്റെ പ്ലാറ്റിനം ജൂബിലി ഹാളിൽ വച്ചാണ് വാർഷികാഘോഷങ്ങൾ നടന്നത്. ആഘോഷത്തോടനുബന്ധിച്ച് ഇന്നലെ രാവിലെ പത്തിന് ബാങ്ക് അങ്കണത്തിൽ ജേബു മാത്യൂ വിശാഖംതറ സഹകരണ പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് കുഞ്ഞുമോൾ ജോസഫ് കാപ്പിൽ ദീപം തെളിയിച്ചു. എം.എൻ ഗോപാലൻ തന്ത്രികളുടെ അദ്ധ്യക്ഷതയിൽ ചേർന്ന കർഷക സെമിനാർ കുമരകം കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോഡിനേറ്റർ ഡോ. ജി.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ ശാസ്ത്രീയ നെല്ല്കൃഷിരീതി, രോഗപ്രതിരോധ മാർഗ്ഗങ്ങൾ, അടുക്കളത്തോട്ട പരിപാലനം, തെങ്ങിന് ഉണ്ടാകുന്ന രോഗങ്ങളും പ്രതിരോധങ്ങളും ഈ വിഷയങ്ങളെ കേന്ദ്രീകരിച്ചുള്ള ക്ലാസുകൾക്കും ചർച്ചകൾക്കും കുമരകം കെ.വി.കെ അസിസ്റ്റൻറ് പ്രൊഫസർ ഡോ.ആശ വി പിള്ള നേതൃത്വം നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സെമിനാറിനു മേരിക്കുട്ടി ജോൺ പതിനഞ്ചിൽ ചിറ സ്വാഗതവും ബാബു റ്റീ.എ തൊട്ടിച്ചിറ നന്ദിയും രേഖപ്പെടുത്തി. സെമിനാറിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി നാടൻ ഏത്തവാഴ വിത്തുകൾ, പച്ചക്കറി വിത്തുകൾ എന്നിവയുടെ വിതരണം കുഞ്ഞുമോൻ കെ. ജെ. കരീത്ര നിർവഹിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതിന് നടന്ന വാർഷിക സമ്മേളനത്തിൽ ബാങ്ക് പ്രസിഡൻ്റ് ഫിലിപ്പ് സ്കറിയ പെരുമ്പളത്തുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. സഹകരണസംഘം അസിസ്റ്റൻറ് രജിസ്റ്റാർ ജനറൽ ഉണ്ണികൃഷ്ണൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കൈവരിച്ച ബാങ്കിലെ അംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റൻറ് ഡയറക്ടർ അനുപമ ടി. ജി. നിർവഹിച്ചു.