video
play-sharp-fill

കുമരകം റോഡ് വികസനത്തിനും കോണത്താറ്റ് പാലം നിർമ്മാണത്തിലും നടക്കുന്ന മെല്ലെപോക്കിനെതിരെ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നാളെ കുമരകത്ത് ഉപവസിക്കും.

കുമരകം റോഡ് വികസനത്തിനും കോണത്താറ്റ് പാലം നിർമ്മാണത്തിലും നടക്കുന്ന മെല്ലെപോക്കിനെതിരെ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് നാളെ കുമരകത്ത് ഉപവസിക്കും.

Spread the love

കോട്ടയം: കുമരകം റോഡ് വികസനത്തിലും കോണത്താറ്റ് പാലം നിർമ്മാണത്തിലും നടക്കുന്ന അവഗണ അവസാനിപ്പിച്ച് വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തെത്തിച്ചേരാൻ വഴിയൊരുക്കണമെന്നാവശ്യപ്പെട്ട് ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് നാളെ ഉപവാസ സമരം നടത്തും.

2017 ൽ കുമരകം റോഡിന്റെ വികസനത്തിനും കോണത്താറ്റു പാലം നിർമ്മാണത്തിനുമായി 120 കോടി രൂപ സുരേഷ് കുറുപ്പ് എം എൽ എ അനുവദിച്ചു. കോട്ടയം – കുമരകം റോഡ് വികസനത്തിന്റെ ഭാഗമായി കോട്ടയം മുതൽ ഇല്ലിക്കൽ വരെയുള്ള ഭാഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യുടെ നേതൃത്വത്തിൽ 15 മീറ്റർ വീതിയിൽസ്ഥലം ഏറ്റെടുത്ത് പണി പൂർത്തീകരിച്ചു.

ഇല്ലിക്കൽ മുതൽ കൈപ്പുഴമുട്ട് വരെയുള്ള 13.3 കിലോമീറ്റർ ദൂരം 15 മീറ്റർ വീതിക്ക്സ്ഥലം ഏറ്റെടുക്കുന്നതിന് വസ്തുവിന്റെ ഉടമയ്ക്ക് വില നൽകുന്നതിന് 21 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിച്ചിട്ട് രണ്ട് വർഷമായി. സ്ഥലം ഏറ്റെടുക്കുന്നതിനുവേണ്ട യാതൊരു നടപടിയും നാളിതു വരെ സ്വീകരിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

30 മീറ്റർ നീളത്തിലും14 മീറ്റർ വീതിയും കോണത്താറ്റ്പാലം നിർമ്മിക്കുവാൻ 120 കോടിയിൽ നിന്നും 2021ൽ 6.85 കോടി രൂപ അനുവദിച്ചു. പിന്നീട് പാലത്തിൻറെ നീളം 30 മീറ്ററിൽ നിന്നും 26.20 മീറ്റർ ആയി കുറക്കുകയും വീതി 14 മീറ്ററിൽ നിന്നും 13 മീറ്റർ ആയി കുറയ്ക്കുകയും ചെയ്തു. എന്നാൽ അനുവദിച്ച തുകയായ 6.85 കോടി രൂപയിൽ നിന്നും 7.94 കോടി രൂപയായി വർദ്ധിപ്പിച്ചു പാലത്തിന്റെ വീതിയും നീളവും കുറയ്ക്കുകയും തുക വർദ്ധിപ്പിക്കുകയും ചെയ്തത് മൂലം ഇതിൽ വൻ അഴിമതി നടന്നിട്ടുണ്ട് എന്നാണ് കോൺഗ്രസിന്റെ ആരോപണം.

അപ്രോച്ച് റോഡ് നിർമ്മാണം ആദ്യം അംഗീകരിച്ച പ്ലാൻ അനുസരിച്ച് ഇരുകരകളിലും കല്ലുകെട്ടി മണ്ണിട്ട് നികത്തി ടാർ ചെയ്യുക എന്നതായിരുന്നു. പിന്നീട് കോൺക്രീറ്റ് സ്ലാബ് പണിത് അപ്പോച്ച് നിർമ്മിക്കാൻ തീരുമാനിച്ചു പാലത്തിൽ നിന്നും ഗുരുമന്ദിരം ഭാഗത്തേക്ക് 51 മീറ്ററും പാലത്തിൽ നിന്ന് കോട്ടയം ഭാഗത്തേക്ക് 30 മീറ്റർ നീളവും 13മീറ്റർ വീതിയും ആണ് തീരുമാനിച്ചിരുന്നത് ഈ അളവിലും വ്യത്യാസം വരാൻ സാധ്യതയുണ്ടെന്നാണ് വിവരം. പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ വീതിയും നീളവും കുറച്ചാൽ അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് .

ആറുമാസം കൊണ്ട് പണിപൂർത്തീകരിക്കും എന്ന് പറഞ്ഞ് സ്ഥലം എംഎൽഎയും മന്ത്രിയുമായ വി എൻ വാസവൻ നിർമ്മാണ ഉദ്ഘാടനം നടത്തുകയും മൂന്നുവർഷക്കാലമായിട്ടും പാലത്തിന്റെ പണിപൂർത്തിയാകാത്തതും മൂലം കുമരകത്തെ ജനങ്ങളും മറ്റ് ദേശങ്ങളിൽ നിന്നും വരുന്ന ടൂറിസ്റ്റുകളും നട്ടം തിരിയുകയാണ്.

ഇതിൽ പ്രതിഷേധിച്ചാണ് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് കോണത്താറ്റ് പാലത്തിനു സമീപം 22.03.2025 ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഉപവാസ സമരം നടത്തുക. കുമരകം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ എല്ലാവിധ പിന്തുണയോടും കൂടിയാണ് സമരം നടത്തുന്നത്.