കുമരകം റോഡ് സൗന്ദര്യവൽക്കരണത്തിന് തുടക്കമായി: റോഡിന് ഇരു വശവും ചെടികൾ നട്ട് മനോഹരമാക്കും: മേൽനോട്ടം കുടുംബശ്രീക്ക്.
കുമരകം: കുമരകം നേച്ചർ ക്ലബും കോട്ടയം കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന കുമരകം സൗന്ദര്യവൽക്കണം പരിപാടിക്ക് ഇന്ന് തുടക്കമായി. കവണാറ്റിൻ കരയിൽ കൃഷി വിജ്ഞാന കേന്ദ്രത്തിന് സമീപം തുടക്കം കുറിച്ച പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് വെെസ് പ്രസിഡൻ്റ് വി കെ ജാേഷി നിർവഹിച്ചു.
നേച്ചർ ക്ലബ് പ്രസിഡൻ്റ് എബ്രഹാം കെ.ഫിലിപ്പ് അദ്ധ്യക്ഷതവഹിച്ചു.. കൃഷി വിജ്ഞാന കേന്ദ്രം പ്രാേഗ്രാം കോഡിനേറ്റർ ഡാേ:ജി. ജയലക്ഷമി ആമുഖ വിശദീകരണം നടത്തി . ഏറ്റുമാനൂർ
ബ്ലാേക്ക് പഞ്ചായത്ത് അംഗം കവിതാലാലു, കുമരകം പഞ്ചായത്ത് അംഗങ്ങളായ സ്മിത സുനിൽ , ആർഷ ബൈജു, മായ സുരേഷ് നേച്ചർക്ലബ് സെക്രട്ടറി ടി.യു സുരേന്ദ്രൻ , ഡോ. ക്രിസ്സ് ജോസഫ് ,
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേച്ചർ ക്ലബ് വൈസ് പ്രസിഡൻ്റ് എസ്.ഡി. പ്രേംജി. ട്രഷറാർ സി.പി. ജയൻ , സിബി ജോർജ് (ദേശാഭിമാനി ), ഡോ. മാഗി ജോൺ, പി. എ . അഭിലാഷ് , ജോസഫ് കാപ്പിൽ, വി.ജി. ശിവദാസ്
തുടങ്ങിയവർ നേതൃത്വം നൽകി. നാട്ടുകാരുടെ സഹകരണത്താേടെ വിവിധ തരം ചെടികൾ റോഡിനിരുവശവും നട്ടു മനോഹരമാക്കി.
ഇന്നലെ തുടക്കം കുറിച്ച പരിപാടി കുടുംബശ്രീ, ത്രിതല പഞ്ചായത്തുകൾ, മറ്റു സന്നദ്ധസംഘടനകൾ പൊതുജനങ്ങൾ എന്നിവരുടെ സഹകരണത്തോടെ കുമരകംമുഴുവൻ
വ്യാപിപ്പിക്കാനും പ്രാദേശികമായി സംരക്ഷണ സമിതി ഉണ്ടാക്കി മേൽനോട്ടം ഏൽപ്പിക്കാനും തീരുമാനിച്ചു.