play-sharp-fill
മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചതായി പരാതി; ദുരിതത്തിലായി കുമരകം ഇടവട്ടം നിവാസികൾ: വാഹനങ്ങൾ പുറത്തിറക്കാൻ കഴിയുന്നില്ല.

മുന്നറിയിപ്പില്ലാതെ റോഡ് പൊളിച്ചതായി പരാതി; ദുരിതത്തിലായി കുമരകം ഇടവട്ടം നിവാസികൾ: വാഹനങ്ങൾ പുറത്തിറക്കാൻ കഴിയുന്നില്ല.

കുമരകം:കുമരകം പഞ്ചായത്തിലെ ആറാം വാർഡിലെ പൊറ്റപ്പുറം- ഇടവട്ടം റോഡ് മുന്നറിയിപ്പ് നൽകാതെ പൊളിക്കാൻ തുടങ്ങിയതായി നാട്ടുകാരുടെ പരാതി. ഇന്ന് രാവിലെ 7 മണിയോടെ റോഡ് പൊളിക്കുവാൻ ജെ.സി.ബിയും കരാറുകാരും എത്തി പൊളിക്കൽ ജോലികൾ ആരംഭിച്ചപ്പോഴാണ് പ്രദേശവാസികളിൽ പലരും റോഡ് പൊളിക്കുന്ന വിവരം അറിഞ്ഞത്.

റോഡ് പൊളിക്കുന്ന ശബ്ദം കേട്ട് അന്വേഷിച്ചപ്പോൾ വാർഡ് ഗ്രൂപ്പിൽ (വാട്സ്ആപ്) ഇന്നലെ ബന്ധപ്പെട്ടവർ അറിയിപ്പ് നൽകിയിരുന്നു എന്നായിരുന്നു പൊളിക്കാൻ എത്തിയ ജോലിക്കാർ നൽകിയ മറുപടി.

എന്നാൽ വാർഡ് ഗ്രൂപ്പിൽ പ്രദേശത്തെ മുഴുവൻ ആളുകളും അംഗംങ്ങൾ അല്ല എന്നും. ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ മാധ്യമങ്ങളിലൂടെയോ പോസ്റ്റർ നോട്ടിസ് പതിച്ചോ പൊതു അറിയിപ്പ് നൽകണമെന്നും വിവരം അറിയാതെ ദുരിതത്തിലായ നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്നറിയിപ്പില്ലാതെ ദ്രുധഗതിയിൽ റോഡ് പൊളിച്ചത് നാട്ടുകാരെ ദുരിതത്തിൽ ആഴ്ത്തി. ഇത് അസാധാരണ നടപടിയാണെന്നും റോഡ് വികസനം വേണമെന്നത് നാട്ടുകാരുടെ ആവശ്യമാണെന്നും അതിനോട് പൂർണ്ണമായും യോജിക്കുന്നതായും എന്നാൽ ജനങ്ങളുടെ

ബുദ്ധിമുട്ട് പരിഗണിക്കാതെ അധികാരികൾ നടത്തുന്ന ഏകപക്ഷീയമായ നിലപാടാണ് ഇത്തരം പ്രധിഷേധത്തിന് കാരണമെന്നും നാട്ടുകാർ ആരോപിച്ചു.

ഇനി റോഡ് പണി തീരുന്നതു വരെ ഇരുചക്ര നാലു ചക്ര വാഹനങ്ങൾ പുറത്തിറക്കാനാവില്ല. മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിൽ വാഹനം മാറ്റിയിട്ട് ഉപയോഗിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.