കോട്ടയം കുമരകത്ത് ഗതാഗതക്കുരുക്ക് മുറുകി: കുറച്ചു ഭാഗം റോഡിലെ കുഴി നികത്തിയാൽ യാത്ര സുഗമമാക്കാം: പക്ഷേ അധികൃതർക്ക് അവഗണന ;റോഡരികിലെ ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്നതും വൈകുന്നു

Spread the love

കുമരകം : ലോക ടൂറിസം മാപ്പിൽ ഇടം നേടിയ കോട്ടയം ജില്ലയിലെ കുമരകത്തേക്ക് പോകണമെങ്കിൽ വലിയ ഗതാഗത കുരുക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. ഒരു പാലം പണിയാണ് യാത്രക്കാരെ വലയ്ക്കുന്നത്.

ഗതാഗതക്കുരുക്ക് മൂലം ഏറെ ബുദ്ധിമുട്ടിലായിട്ടും റാേഡരികിലെ പാെതുമരാമത്ത് വക സ്ഥലം പോലും കുണ്ടും കുഴിയും നികത്തി സഞ്ചാരയോഗ്യമാക്കിയില്ലെന്ന് ആക്ഷേപം. കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കോണത്താറ്റു പാലത്തിൻ്റെ സമീപത്തെ താല്ക്കാലിക

റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ കുണ്ടും കുഴിയുമാണ് ഇപ്പോഴും അതേപടി കിടക്കുന്നത്. ഈ ഭാഗത്തെ വൈദുതി വകുപ്പിൻ്റെ ട്രാൻസ്ഫോർമറിന് സമീപത്തെ റോഡരികിലെ കുഴി നികത്തിയിരുന്നെങ്കിൽ വാഹനങ്ങൾ കടത്തിവിടാൻ കുറെ കൂടി സൗകര്യം ലഭിക്കുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗതാഗത നിയന്ത്രണം തുടങ്ങിയ ദിവസത്തെ അത്ര വാഹനക്കുരുക്ക് ഇന്നലെ അനുഭവപ്പെട്ടില്ല. കുമരകം വഴിയുള്ള യാത്ര പലരും ഒഴിവാക്കിയതാണ് ഗതാഗതക്കുരുക്ക് കുറയാൻ കാരണം.

പ്രവേശന പാത നിർമ്മിക്കുമ്പാേൾ മാറ്റി സ്ഥാപിക്കേണ്ട ട്രാൻസ്ഫാേർ പൈലിംഗ് ജോലി ആരംഭിച്ചപ്പോൾ തന്നെ മാറ്റിസ്ഥാപിച്ചിരുന്നങ്കിൽ വാഹന ഗതാഗതത്തിന് കുറെ കൂടി സൗകര്യം ലഭിക്കുമായിരുന്നു. ഇതൊന്നും ചെയ്യാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.