കോട്ടയം – കുമരകം – വൈക്കം റോഡ് നവീകരണം: വേമ്പനാട്ടുകായൽ ആഴംകൂട്ടി പടിഞ്ഞാറൻ മേഖലയെ വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷിക്കുക: ഐഎൻടിയുസി പ്രക്ഷോഭം തുടങ്ങുന്നു: ഫെബ്രുവരി 5 ന് കുമരകത്ത് പ്രകടനവും ധർണയും

Spread the love

കുമരകം : കോട്ടയം – കുമരകം – വൈക്കം റോഡ് നിർമ്മാണം ഉടൻ ആരംഭിക്കുക , വേമ്പനാട്ടുകായൽ ആഴംകൂട്ടി പടിഞ്ഞാറൻ മേഖലയെ വെള്ളപ്പൊക്കത്തിൽ നിന്നും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ

video
play-sharp-fill

ഉന്നയിച്ചു കൊണ്ട് ഐൻടിയുസിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 5 രാവിലെ 10 ന് കുമരകത്ത് പ്രകടനവും ധർണ്ണാ സമരവും സംഘടിപ്പിക്കുവാൻ ഐ എൻ റ്റി യു സി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു .

ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രസിഡന്റ് അച്ചൻകുഞ്ഞ് ചേക്കോന്തയിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെപിസിസി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നന്തിയോട് ബഷീർ , റൂബി ചാക്കോ , കോൺഗ്രസ് കുമരകം മണ്ഡലം പ്രസിഡണ്ട് സി ജെ സാബു , ആർപ്പൂക്കര തങ്കച്ചൻ , ബിജു വലിയമല , ചാണ്ടി മണലേൽ , രാജൻ തലതോട്ടിൽ , ബിജു തൈത്തറ പ്രദിപ് കുമാർ വി എസ് , ഷാജു ഉദിച്ച മുകളേൽ തുടങ്ങിയവർ പ്രസംഗിച്ചു