
കുമരകം: കുമരകത്ത് ഏറ്റവും അധികം ഇരുചക്ര വാഹനങ്ങളും ഓട്ടോകളും സഞ്ചരിക്കുന്ന ഗ്രാമീണറോഡായ കുമരകം സർക്കാർ ആശുപത്രിക്ക് പിന്നിലൂടെയുള്ള വഴി വലിയ കുഴിയും
ഇളകിയ മെറ്റലും മൂലം അപകടങ്ങൾ വിളിച്ചു വരുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ആശുപത്രിയുടെ തെക്കുവശത്തുള്ള റോഡ് അടുത്ത കാലത്ത് കോൺക്രീറ്റ് ചെയ്തെങ്കിലും
ചന്തതോടിന് സമീപമെത്തി വടക്കുഭാഗത്തേക്ക് തിരിയുന്നത് വലിയ ഗർത്തത്തിലേക്കാണ്. ഈ കുഴിയിൽ വീഴാതെ രക്ഷപെടണമെങ്കിൽ ഏറെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഓടയായി മാറിയ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചന്തതോടിന് അരികിലൂടെയുള്ള റോഡിന്റെ അവസ്ഥ പരമ ദയനീയമാണ്. പോലീസ് സ്റ്റേഷൻ ഭാഗത്തേക്ക് തിരിയുന്ന പാലത്തിനിരുവശങ്ങളിലും കൈവരികൾ സ്ഥാപിക്കാൻ നമ്മുടെ
സംവിധാനങ്ങൾക്കിതുവരെ പണം കണ്ടെത്താനായിട്ടില്ല. കോണത്താറ്റു പാലത്തിന്റെ പ്രവേശന പാതയുടെ നിർമ്മാണം ഒച്ചിഴയുന്ന വേഗത്തിൽ നടക്കുന്നതിനാൽ വൺവേയായി പോകേണ്ട ചെറുവാഹനങ്ങളുടെ അപകട യാത്രാ ഉടനൊന്നും അവസാനിക്കുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.