
കുമരകം : ബോട്ട് ജെട്ടിക്കു സമീപ പ്രദേശങ്ങൾ മദ്യപരുടെ താവളമായി മാറി. ഇന്നലെ വൈകുന്നേരം മദ്യപിച്ചെത്തിയ യുവാക്കൾ ഗോകുലം ഗ്രാൻഡ് റിസോർട്ടു ജീവനക്കാരനെ ക്രൂരമായി മർദിച്ചു.
ഗുരുതരമായി പരുക്കേറ്റ
സെക്യൂരിറ്റി ജീവനക്കാരനെ കോട്ടയം മെഡിക്കൽ
കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കുമരകത്തെത്തുന്ന വിനോദസഞ്ചാരികൾക്ക് മദ്യപസംഘങ്ങളുടെ സ്വൈര്യവിഹാരം ഭീഷണിയായി മാറിയിരിക്കുകയാണ്.
കുമരകത്തെ ഗോകുലം ഗ്രാൻഡ് റിസോർട്ടിൽ സൂര്യാസ്തമയം ആസ്വദിച്ചിരിക്കുന്ന

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിഥികളുടെ ഇടയിലേക്ക് ഇന്നലെ മദ്യപാനസംഘങ്ങൾ കടന്ന് കയറുകയും തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ എട്ടംഗ സംഘം മർദിക്കുകയുമായിരുന്നു. ജീവനക്കാരന്റെ മുഖത്തും തലയ്ക്കുമാണ് പരിക്ക്.
സാമൂഹ്യ വിരുദ്ധരുടെ ശല്യം ടൂറിസം മേഖലയ്ക്ക് വൻ ഭീഷണിയായി മാറിയിരിക്കുകയാണെന്നും കേരളത്തിലെ മറ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ
അപേക്ഷിച്ച് കുമരകത്തേക്കുള്ള അതിഥികളുടെ ഒഴുക്ക് വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ ഈ തരത്തിലുള്ള അതിക്രമങ്ങളെ തടയാൻ ബന്ധപ്പെട്ട അധികാരികൾ കർശന നടപടികൾ സ്വീകരിക്കണമെന്നും റിസോർട് മാനേജ്മെന്റ് ആവശ്യപ്പെട്ടു.