കുമരകം എസ്.കെ.എം.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീമിന്റെയും കാരിത്താസ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

Spread the love

കുമരകം: എസ്.കെ.എം.എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീമിന്റെയും കാരിത്താസ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ എ കെ ജയപ്രകാശ് ഉദ്‌ഘാടനം ചെയ്തു.

video
play-sharp-fill

ദേവസ്വം സെക്രട്ടറി കെ.പി ആനന്ദനക്കുട്ടൻ, പ്രിൻസിപ്പൽ സുനി മോൾ എസ്, എച്ച് എം സുജ പി ഗോപാൽ, മഞ്ജുഷ മാർക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

എൻ.എസ്.എസ് വോളന്റിയർ പ്രത്യുഷ് എസ് നായർ രക്‌തദാനത്തിന് തുടക്കം കുറിച്ചു. നല്ലവരായ നാട്ടുകാർ, രക്ഷകർത്താക്കൾ, മാനേജ്മെന്റ് അംഗങ്ങൾ അധ്യാപകർ എന്നിവർ രക്‌തദാനത്തിൽ പങ്കാളികളായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സംഗീത ജി പി രക്‌തദാനം ചെയ്ത് മാതൃകയായി. ക്യാംപിൽ പങ്കെടുത്തവർക്ക് സ്‌കൂൾ അധികൃതർ നന്ദി അറിയിച്ചു.