ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഒരു നോക്കുകാണാൻ കുമരകത്ത് നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ വഴിയിൽ അണിനിരന്നു: രാഹുൽ ഗാന്ധി പ്രവർത്തകർക്കു നേരെ കൈവീശി 9.45 ന് കടന്നുപോയി

Spread the love

കുമരകം : കുമരകം താജ് ഹോട്ടലിൽ നിന്നും പുതുപ്പള്ളിയിലേക്ക് പോകുന്ന ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഒരു നോക്കുകാണാൻ കുമരകത്തെ നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ.

രാവിലെ ഏഴു മുതൽ കാത്തു നിന്നു . പ്രവർത്തകരെ കൈവീശി അഭിവാദ്യം ചെയ്ത് 9.45 ന് രാഹുൽ ഗാന്ധി ചന്തക്കവലയിലൂടെ കടന്നുപോയി. കുമരകം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സാബുവിന്റെ നേതൃത്വത്തിലാണ് വനിതകൾ

ഉൾപ്പടെയുള്ള പ്രവർത്തകർ കാത്തു നിന്നത്. വാഹനം നിർത്തുകയാണെങ്കിൽ ഷാൾ അണിയിച്ച് സ്വീകരിക്കാൻ വേണ്ട ക്രമീകരണങ്ങൾ പ്രവർത്തകർ ഒരുക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളിയിൽ ഇന്ന് രാവിലെ 10 – ന് നടക്കുന്ന മുൻ മുഖ്യമന്ത്രി ചാണ്ടിയുടെ രണ്ടാം ചരമവാർഷിക അനുസ്മരണ പരിപാടികളിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി

ഇന്നലെ രാത്രി നെടുംമ്പാശ്ശേരിയിൽ നിന്നും കുമരകത്ത് എത്തി താജ് ഹോട്ടലിൽ തങ്ങിയത്.