
കുമരകത്ത് പുതുമയാർന്ന പച്ചക്കറി കൃഷികൾക്കായി ഗ്രോ ബാഗിന് പകരം എച്ച്ഡി പി ഇ ചട്ടികൾ നല്കി: ഇനി വിളവ് ഇരട്ടിക്കും
കുമരകം: പച്ചക്കറികൃഷി വികസന പദ്ധതിയിലൂടെ കൃഷിക്കാർക്ക് പുതുമയാർന്ന രീതി അവലംബിച്ചു കൊണ്ടുള്ള കാർഷിക വികസന മുന്നേറ്റത്തിന് കുമരകത്ത് തുടക്കമായി. ഗ്രോ ബാഗുകൾക്ക് പകരം പുതുമയാർന്ന എച്ച് ഡി പി ഇ ചട്ടികളും അനുബന്ധ സാധനങ്ങളും , സബ്സിഡി ഇനത്തിൽ ജനങ്ങൾക്ക് നല്കി കൊണ്ടുള്ള പദ്ധതിക്കാണ് കുമരകം പഞ്ചായത്തിൽ തുടക്കമായത്.
10ാം വാർഡിലെ ഗുണഭോക്താക്കൾക്കുള്ള പദ്ധതി കിറ്റുകളുടെ വിതരണോദ്ഘാടനം കുമരകം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവും വാർഡ് മെംമ്പറുമായ വിഎൻ ജയകുമാർ നിർവഹിച്ചു.
ഹരിത കേരളം പദ്ധതിയിലൂടെ ക്ലീൻ കുമരകം, ഗ്രീൻ കുമരകം ഒരുക്കുന്നതിന്റെ ഭാഗമായി, പരിസ്ഥിതി സൗഹൃദത്തിന് ഊന്നൽ നല്കികൊണ്ട്, നൂതനമായ കൃഷിരീതിയിലേക്ക് ജനങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2024 – 25 വാർഷിക ഫണ്ടുപയോഗിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഓരോ വാർഡിലും 10 വീതം 160 ഗുണഭോക്താക്കൾക്കാണ് കിറ്റ് നല്കുന്നത്. ഗുണഭോക്തൃവിഹിതം 500 രൂപ അടയ്ക്കുമ്പോൾ
ഒരാൾക്ക് 10 എച്ച് ഡി പി ചട്ടികൾ, ചട്ടിക്കകത്ത് നിറക്കാനുള്ള (ജൈവ വള മണ്ണ്)പോട്ടിംഗ് മിശ്രിതം, പച്ചക്കറി തൈകൾ എന്നിവ അടങ്ങിയ കിറ്റാണ് ലഭിക്കുക.. 4 വർഷത്തിലധികം
ചട്ടികൾ ഈട് നില്ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. യോഗത്തിൽ കുടുംബശ്രീ എഡിഎസ് പ്രസിഡന്റ് സിന്ധു മുരളി, സെക്രട്ടറി സജിനി ബിജു എന്നിവർ പ്രസംഗിച്ചു.