
കുമരകം :ബസാർ ഗവ.യു.പി സ്കൂളിലെ പ്രവേശനോത്സവം കുമരകം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ജയകുമാർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് അനീഷ് പി.എ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഥമാധ്യാപിക ഷീജ പി ജോൺ സ്വാഗതം ആശംസിച്ചു. സീനിയർ അധ്യാപിക സുനു
ജേക്കബ്, എസ് ആർജി കൺവീനർ ഡോ. ടി.എസ് ശ്യാംകുമാർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നവാഗതരായ കുട്ടികളെ അക്ഷര കിരീടം അണിയിച്ച്, അക്ഷരദീപം തെളിയിച്ച് സ്വീകരിച്ചു.
തുടർന്ന് കുമരകം ഗവ. ഹോമിയോ ഡിസ്പെൻസറിലെ മെഡിക്കൽ ഓഫീസർ ഡോ. വസുധയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും നടന്നു. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി അനിത എസ് നന്ദി പറഞ്ഞു.