നാഷണൽ പോസ്റ്റ് ദിനത്തിൽ കുമരകം ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിലെ കുട്ടികൾ കുമരകം പോസ്റ്റ് ഓഫീസിൽ സന്ദർശനം നടത്തി.

Spread the love

കുമരകം : നാഷണൽ പോസ്റ്റ് ദിനമായ ഇന്ന് ശ്രീകുമാരമംഗലം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിലെ കുട്ടികൾ സ്കൂളിനടുത്തുള്ള കുമരകം പോസ്റ്റ് ഓഫീസിൽ സന്ദർശനം നടത്തി.

പോസ്റ്റ് മാസ്റ്റർ സബിത സതീഷ് കുട്ടികൾക്ക് നിരവധി അറിവുകൾ കൈമാറി. പോസ്റ്റ് കാർഡ്, ലെറ്റർ, ഇല്ലൻഡ്, തപാൽ സംവിധാനം, പിൻകോഡ്, അത് സൂചിപ്പിക്കുന്ന

നമ്പർ, സീൽ ചെയ്യുന്ന രീതി, കൂടാതെ അക്കൗണ്ട് തുടങ്ങുന്ന വിധം, ഇൻഷുറൻസ്, തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കി. ഒന്ന്, രണ്ട് ക്ലാസ്സുകളിലെ കുട്ടികളാണ് അധ്യാപകരോടൊപ്പം പോസ്റ്റ് ഓഫീസ് സന്ദർശനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടത്തിയത്. സോഷ്യൽ മീഡിയയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന കാലത്ത് തപാൽ ആഫീസുകൾ ചെയ്യുന്ന സേവനം മനസ്സിലാക്കുവാനാണ് പോസ്റ്റ് ഓഫീസ് സന്ദർശിച്ചതെന്ന് സ്കൂൾ പ്രിൻസിപ്പൽ അനീഷ് കെ ചെറിയാൻ പറഞ്ഞു.