play-sharp-fill
കുമരകത്തെ ജലാശയങ്ങളിലെ പോള നീക്കി നീരൊഴുക്ക് സുഗമമാക്കുന്നു.

കുമരകത്തെ ജലാശയങ്ങളിലെ പോള നീക്കി നീരൊഴുക്ക് സുഗമമാക്കുന്നു.

 

കുമരകം : കുമരകം ചന്തത്തോട്ടിലും കോട്ടത്തോട്ടിലും തിങ്ങി നിറഞ്ഞ പോള ജെ.സി.ബി ഉപയോഗിച്ചു നീക്കി തുടങ്ങി. കുമരകം പഞ്ചായത്താണ് പോള നീക്കി തോടുകൾ ശുചീകരിക്കുന്നത്.

താേടുകളിൽ പോള തിങ്ങി നിറയുകയും, ഇരുവശങ്ങളിൽ നിന്നും പുല്ല് വളർന്ന് തോട്ടിൽ കിടക്കുകയും

ചെയ്യുന്നതിനാൽ നീരാെഴുക്ക് തടസപ്പെടുകയും, ജലഗതാഗതം അസാധ്യമാകുകയും ചെയ്തതോടെയാണ് പഞ്ചായത്ത് പോള നീക്കാൻ തയ്യാറായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തണ്ണീർമുക്കം ബണ്ട് തുറന്നതോടെ ഉപ്പുവെള്ളം കയറി വേമ്പനാട്ടുകായലിലെ ഭൂരിഭാഗം പോളയും നശിച്ചു. എന്നാൽ സമീപ താേടുകളിൽ പോള നശിക്കാൻ വേണ്ടത്ര ഉപ്പുവെള്ളം കയറിയില്ല.

അതുകൊണ്ട് തോടുകളും ആറുകളും പോളകാരണം നീരൊഴുക്ക് തടസ്സപ്പെട്ടു കിടക്കുകയാണ്. മഴ ശക്തമായിക്കൊണ്ടിരിക്കുകയും കിഴക്കൻവെള്ളം എത്തിക്കാെണ്ടിരിക്കുകയും ചെയ്യുന്നതിനാൽ ജലപ്രളയം ഉണ്ടാകാൻ സാധ്യത ഏറെയാണ്.

പോളയും കളയും മറ്റും നീക്കി തോട്ടിൽ നീരാെഴുക്ക് സുഗമമാക്കാനുള്ള നടപടികളാണ് കുമരകം പഞ്ചായത്തിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്.നടപടിയെ ജനങ്ങൾ സ്വാഗതം ചെയ്തു.