
കുമരകം : ചക്രംപടി പറമ്പിൽ ശ്രിഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് (കർക്കിടകം 1) വൈകുന്നേരം നട തുറന്ന് ദീപാരാധനയും വിശേഷാൽ പൂജയും നടത്തും.
വിശേഷാൽ പൂജ വഴിപാടായി സമർപ്പിക്കുന്നത് ‘കളത്തിൽ പ്രമോദിൻ്റെ മകൾ മീനാക്ഷി കെ. പ്രമോദും കുടുംബാംഗങ്ങളും ചേർന്നാണ്.
തുടർന്ന് കുടുംബാംഗങ്ങൾ ചേർന്ന നടത്തുന്ന അമൃതഭോജനം (അന്നദാനം) ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദീപാരാധനയിലും വിശേഷാൽ പൂജയിലും എല്ലാ ഭക്തജന ങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് ഇവർ അഭ്യർത്ഥിച്ചു.
ഭക്തജനങ്ങൾക്കും കുടുംബാംഗങ്ങൾക്കും വഴിപാടുകൾ നട ത്തുന്നതിനുളള അവസരം ഉണ്ടായിരിക്കും. തുടർന്നുള്ള മാസ ങ്ങളിൽ ‘വിശേഷാൽ പൂജകൾ’ നടത്തുവാൻ താത്പര്യമുള്ളവർ ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടുക.
ക്ഷേത്രം ഓഫീസുമായി ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : ചെല്ലപ്പൻ പറമ്പിൽ – 9447517942 സുശീലൻ – 9447525595, ജോഷി – 9446020095