
കുമരകം : കുമരകത്തെ ഗവൺമെൻറ് മൃഗാശുപത്രിയും മത്സ്യഭവനും കൃഷിഭവനും സ്വകാര്യ വാടക കെട്ടിടത്തിലേക്ക് മാറ്റുന്നതിന് എതിരെ പഞ്ചായത്ത് കമ്മറ്റിയിൽ പ്രതിഷേധിച്ച അംഗങ്ങളായ ജോഫി ഫെലിക്‌സും ദിവ്യ ദാമോദരനും.
കുമരകം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലുള്ള ബോട്ട് ദുരന്ത സ്മാരകത്തിൽ താഴത്തെയും മുകളിലത്തെയും നിലയിലായി വർഷങ്ങളായി പൂട്ടിക്കിടക്കുന്ന മുറികൾ ഉള്ളപ്പോൾ ടി സ്ഥപനങ്ങൾ സ്വകാര്യ വാടക കെട്ടിടത്തിലേക്ക് മാറ്റുവാനുള്ള തീരുമാനത്തെ കോൺഗ്രസ് അംഗങ്ങൾ എതിർത്തു.
പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം ഉള്ളപ്പോൾ സ്വകാര്യ കെട്ടിടത്തിലേക്ക് ഗവൺമെൻറ് സ്ഥാപനങ്ങൾ മാറ്റുന്നതിൽ വൻ അഴിമതി ഉണ്ടെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാടക കെട്ടിടത്തിലേക്ക് മാറുന്ന നടപടികളുമായി മുമ്പോട്ട് പോയാൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി ജെ സാബു അറിയിച്ചു.